യു.കെ.വാര്‍ത്തകള്‍

അടുത്ത മാസം മുതല്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ 10 പൗണ്ട് വര്‍ധിക്കും; രോഗികള്‍ക്ക് ഭാരം

അടുത്ത മാസം മുതല്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകളില്‍ 10 പൗണ്ടോളം വര്‍ധന പ്രാബല്യത്തില്‍ വരും. മേയ് 1 മുതല്‍ സിംഗിള്‍ പ്രിസ്‌ക്രിപ്ഷന്റെ നിരക്ക് 25 പെന്‍സ് ഉയര്‍ന്ന് 9.65 പൗണ്ടില്‍ നിന്നും 9.90 പൗണ്ടിലേക്ക് എത്തുമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകള്‍ക്കുള്ള എച്ച്ആര്‍ടി മരുന്നുകളുടെ വാര്‍ഷിക സപ്ലൈ 19.30 പൗണ്ടില്‍ നിന്നും 19.80 പൗണ്ടിലേക്ക് വര്‍ദ്ധിക്കും. സൗജന്യ മരുന്നുകള്‍ക്ക് അര്‍ഹതയില്ലാത്തവര്‍ക്കുള്ള പ്രിസ്‌ക്രിപ്ഷന്‍ പ്രീപേയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് (പിപിസി) നിരക്ക് 111.60 പൗണ്ടില്‍ നിന്നും 114.50 പൗണ്ടായും വര്‍ദ്ധിക്കും.

അതേസമയം, ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മേലുള്ള നികുതി വര്‍ദ്ധിപ്പിക്കുകയാണ് മന്ത്രിമാര്‍ ചെയ്യുന്നതെന്ന് ഫാര്‍മസി മേധാവികള്‍ കുറ്റപ്പെടുത്തി. 'കമ്മ്യൂണിറ്റി ഫാര്‍മസികള്‍ വീണ്ടും മോശം വാര്‍ത്തയുടെ വാഹകരാകുന്നു. എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ്ജ് ഉയര്‍ത്താന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നു', കമ്മ്യൂണിറ്റി ഫാര്‍മസി ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജാനെറ്റ് മോറിസണ്‍ പറഞ്ഞു.

സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരില്‍ സമ്മര്‍ദം ഉയരുമ്പോള്‍ താങ്ങാന്‍ കഴിയുന്ന മരുന്നുകള്‍ സംബന്ധിച്ച് രോഗികള്‍ക്ക് ബുദ്ധിമുട്ടേറിയ തീരുമാനം കൈക്കൊള്ളേണ്ടി വരുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ടില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ്ജുകളിലൂടെ പ്രതിവര്‍ഷം 600 മില്ല്യണ്‍ പൗണ്ട് വരുമാനമാണ് സൃഷ്ടിക്കപ്പെടുന്നത്.

പ്രിസ്‌ക്രിപ്ഷന്‍ ചെലവുകള്‍ക്ക് സഹായം നല്‍കാന്‍ നടപടികള്‍ കൈക്കൊള്ളുന്നതായി ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. ഇംഗ്ലണ്ടില്‍ 89 ശതമാനം ഐറ്റങ്ങളും സൗജന്യമായാണ് നല്‍കുന്നതെന്ന് വകുപ്പ് പറയുന്നു. സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ സൗജന്യമാണ്.

  • ഇംഗ്ലണ്ടിലെ സ്കൂളുകളിലെ പാഠ്യവിഷയങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍
  • ജയിച്ച യുദ്ധത്തില്‍ പങ്കുപറ്റുന്നവരെ വേണ്ട! കീര്‍ സ്റ്റാര്‍മറിനെ കുത്തി ട്രംപ്
  • യുകെയില്‍ ഡീസല്‍ വില 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions