നാട്ടുവാര്‍ത്തകള്‍

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒന്നരക്കോടി രൂപ മോഷ്ടിച്ച് മുങ്ങിയ മലയാളി അറസ്റ്റില്‍

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒന്നരക്കോടിയോളം രൂപ അപഹരിച്ച് മുങ്ങിയ കേസിലെ മലയാളി പിടിയില്‍. കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയപുരയില്‍ മുഹമ്മദ് നിയാസ് (38) ആണ് പിടിയിലായത്. അബുദാബിയില്‍ രഹസ്യകേന്ദ്രത്തില്‍ ഒളിച്ച് താമസിക്കുന്നതിനിടെയാണ് അബുദാബി പൊലീസിന്റെ പിടിയിലായത്. നിയാസിനെതിരെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ അബുദാബിയിലും കേരളാ പോലീസിലും പരാതി നല്‍കിയിരുന്നു.

15 വര്‍ഷമായി ലുലു ഗ്രൂപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു നിയാസ്. നിയാസിന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്. കാണാതായ ശേഷം നിയാസിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. കാണാതാകുന്നതിന് മുമ്പ് കുടുംബത്തെ നാട്ടിലേക്ക് അയച്ചിരുന്നതായും കണ്ടെത്തിയിരുന്നു. ഭാര്യയും രണ്ട് കുട്ടികളും അബുദാബിയില്‍ ഒപ്പം താമസിച്ചിരുന്നു.

നിയസിന്റെ പാസ്‌പോര്‍ട്ട് ഓഫീസിലാണ് സൂക്ഷിച്ചിരുന്നത്. ഓഫിസില്‍ പണം കൈകാര്യം ചെയ്യുന്ന ജോലി ചെയ്യുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ നിയമപ്രകാരം കമ്പനിയാണ് സൂക്ഷിക്കുന്നത്. അതിനാല്‍ നിയാസിന് സാധാരണ രീതിയില്‍ യുഎഇയില്‍ നിന്ന് പുറത്ത് പോകാന്‍ സാധിക്കില്ലായിരുന്നു. രാജ്യംവിടാന്‍ സാധ്യതയില്ലെന്ന നിഗമനത്തില്‍ അന്വേഷണം തുടരുകയായിരുന്നു.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തുവരികയായിരുന്നു നിയാസ്. മാര്‍ച്ച് 25 തിങ്കളാഴ്ച ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് എത്താതിരുന്നതോടെയാണ് അന്വേഷണമാരംഭിച്ചത്. സഹപ്രവര്‍ത്തകര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാഷ് ഓഫിസില്‍ ആറ് ലക്ഷം ദിര്‍ഹത്തിന്റെ കുറവ് കണ്ടെത്തുകയായിരുന്നു.

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions