യു.കെ.വാര്‍ത്തകള്‍

യുകെയിലെ 18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വ്യക്തിഗത സേവിംഗ്സ് അക്കൗണ്ട് എടുക്കാന്‍ അവസരം


യുകെയിലെ 18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വ്യക്തിഗത സേവിംഗ്സ് അക്കൗണ്ട് (ഐഎസ്എ) എടുക്കാന്‍ അവസരം. ഇതുവഴി തങ്ങളുടെ ആദ്യ വീടിനും മറ്റും പണം സ്വരൂപിക്കാനുള്ള അവസരമാണ് കൈവരുന്നത്.

50 വയസാകുന്നത് വരെ ഓരോ വര്‍ഷവും 4,000 പൗണ്ട് വരെ നിക്ഷേപിക്കാം. 40 വയസ് തികയുന്നതിന് മുമ്പ് നിങ്ങളുടെ ഐഎസ്എയിലേക്ക് ആദ്യ പേയ്‌മെന്റ് നടത്തണം. പ്രതിവര്‍ഷം ആയിരം പൗണ്ട് വരെ ഗവണ്‍മെന്റില്‍ നിന്ന് ബോണസ് ലഭിക്കും.

50 വയസ്സിന് ശേഷം ലൈഫ് ടൈം ഐഎസ്എയിലേക്ക് പണം നിക്ഷേപിക്കാനോ 25% ബോണസിനോ അര്‍ഹത ഉണ്ടായിരിക്കില്ല . എന്നാല്‍ അക്കൗണ്ടുകള്‍ അപ്പോഴും ഓപ്പണ്‍ ആയിരിക്കും. തുടര്‍ന്നും സമ്പാദിച്ച തുകയുടെ പലിശയോ നിക്ഷേപ വരുമാനമോ ലഭിക്കുകയും ചെയ്യും.

ആദ്യ വീട് വാങ്ങിക്കുക, 60 വയസിന് മുകളില്‍ പ്രായം ആവുക, മാരകമായ അസുഖം ബാധിക്കുക എന്നി സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഐഎസ്എ-യില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കുന്നത്. മറ്റു കാരണങ്ങളാല്‍ പണം പിന്‍വലിച്ചാല്‍ അധിക ചാര്‍ജായി ആകെ തുകയുടെ 25% നല്‍കേണ്ടതായി വരും. അതായത് സമ്പാദ്യത്തിലേയ്ക്ക് ലഭിക്കുന്ന സര്‍ക്കാരില്‍ നിന്നുള്ള ബോണസ് ഇതിലൂടെ നഷ്ടമാകും.

ഐഎസ്എയില്‍ നിന്നുള്ള തുക ഉപയോഗിച്ച് ഭവനം വാങ്ങിക്കാന്‍ പറയുന്ന നിബന്ധനകള്‍
1. ഭവന വില 450,000 പൗണ്ടോ അതില്‍ കുറവോ ആയിരിക്കണം.
2. ലൈഫ്‌ടൈം ഐഎസ്എയില്‍ ആദ്യ പേയ്‌മെന്റ് നടത്തി കുറഞ്ഞത് 12 മാസത്തിന് ശേഷം മാത്രമേ വസ്‌തു വാങ്ങുവാന്‍ സാധിക്കുകയുള്ളു.

ഇനി മറ്റാരുടെയെങ്കിലും ഒപ്പമാണ് വസ്‌തു വാങ്ങിക്കുന്നതെങ്കില്‍ രണ്ടു പേരും ആദ്യമായി ഭവനം വാങ്ങിക്കുന്നവര്‍ ആയിരിക്കണം. കൂടാതെ മേല്‍പ്പറഞ്ഞ എല്ലാ വ്യവസ്ഥകളും ഇരുവരും പാലിച്ചിരിക്കുകയും വേണം.




  • ഇംഗ്ലണ്ടിലെ സ്കൂളുകളിലെ പാഠ്യവിഷയങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍
  • ജയിച്ച യുദ്ധത്തില്‍ പങ്കുപറ്റുന്നവരെ വേണ്ട! കീര്‍ സ്റ്റാര്‍മറിനെ കുത്തി ട്രംപ്
  • യുകെയില്‍ ഡീസല്‍ വില 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions