യു.കെ.വാര്‍ത്തകള്‍

2019-ലെ വോട്ടര്‍മാരില്‍ ടോറികളെ ഇക്കുറി പിന്തുണയ്ക്കുക പത്തില്‍ നാല് പേര്‍ മാത്രം: വോട്ടുപോകുന്നത് റിഫോം പാര്‍ട്ടിക്കും ലേബറിനും

2024 പൊതുതെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് മേല്‍ക്കൈ ലഭിക്കുക വലിയ പ്രായാസമുള്ള കാര്യമാണ്. എന്തെങ്കിലും അത്ഭുതം സംഭവച്ചാലേ സുനാക്കിനും കൂട്ടര്‍ക്കും പിടിച്ചു നില്‍ക്കാനാവൂ. അതുകൊണ്ട് തന്നെയാണ് ബജറ്റിലെ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നത് വരെ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകാനുള്ള നീക്കത്തിനുള്ള പിന്നില്‍.

എന്നാല്‍ എത്രയൊക്കെ നീട്ടിയാലും അനിവാര്യമായ പതനം ഒഴിവാക്കാന്‍ കഴിയില്ലെന്ന് തന്നെയാണ് സര്‍വ്വെകള്‍ നല്‍കുന്ന സൂചന. 2019 പൊതുതെരഞ്ഞെടുപ്പില്‍ ടോറികളെ പിന്തുണച്ച പത്തില്‍ നാല് വോട്ടര്‍മാര്‍ മാത്രമാണ് ഇക്കുറി കണ്‍സര്‍വേറ്റീവുകള്‍ക്ക് വോട്ട് ചെയ്യുകയെന്നാണ് ഋഷി സുനാകിന്റെ പാര്‍ട്ടിക്ക് കടുത്ത മുന്നറിയിപ്പ് നല്‍കുന്ന പോള്‍ വ്യക്തമാക്കുന്നത്.

ബോറിസ് ജോണ്‍സണ്‍ നേതൃത്വം നല്‍കിയപ്പോള്‍ ടോറികളെ പിന്തുണച്ചവരില്‍ കേവലം 41% പേര്‍ മാത്രമാണ് അടുത്ത തവണ ഈ പിന്തുണ ആവര്‍ത്തിക്കുക. വര്‍ഷാന്ത്യത്തോടെ തെരഞ്ഞെടുപ്പ് നടത്താമെന്നാണ് സുനാക് നല്‍കുന്ന സൂചനയെങ്കിലും ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ല.

ടോറികളെ കൈവിടുന്ന വോട്ടര്‍മാര്‍ റിഫോം പാര്‍ട്ടിക്കും, ലേബറിനും പിന്തുണ നല്‍കുമെന്നാണ് ഒപ്പീനിയം സര്‍വ്വെ കണ്ടെത്തുന്നത്. അതേസമയം കഴിഞ്ഞ തവണ കണ്‍സര്‍വേറ്റീവുകളെ തുണച്ച 23 ശതമാനം പേര്‍ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുമില്ലെന്നത് ടോറികള്‍ക്ക് ആശ്വസിക്കാവുന്ന കാര്യമാണ്. വരും ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ടോറി പാര്‍ട്ടിയ്ക്ക് ഏറെ നിര്‍ണായമായിരിക്കും.

  • ഇറാന്‍ സംഘര്‍ഷം: യുകെയില്‍ ഗ്യാസ് ശേഖരം രണ്ടു ദിവസത്തേന് മാത്രം
  • ഇംഗ്ലണ്ടിലെ സ്കൂളുകളിലെ പാഠ്യവിഷയങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍
  • ജയിച്ച യുദ്ധത്തില്‍ പങ്കുപറ്റുന്നവരെ വേണ്ട! കീര്‍ സ്റ്റാര്‍മറിനെ കുത്തി ട്രംപ്
  • യുകെയില്‍ ഡീസല്‍ വില 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions