തൃശൂര്‍: പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടിയിലെ മാളയിലുളള ചക്കിങ്ങല്‍ വീട്ടിലെ സിജോയുടെ ഭാര്യ നീതുവാണ് (31) മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം.
യുവതിയെ ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ചയാണ് പോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം നീതുവിന് അപസ്മാരം ഉണ്ടാവുകയും തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അവിടെ വച്ചായിരുന്നു മരണം സംഭവിച്ചത്.
പോട്ടയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് മുന്‍പ് നീതുവിന് നല്‍കിയ അനസ്തേഷ്യയിലെ അപാകതയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ചാലക്കുടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.