ചരമം

മൂന്ന് മാസം മുമ്പ് എത്തിയ മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ വിടപറഞ്ഞു

മൂന്ന് മാസം മുമ്പ് മാത്രം എത്തിയ മലയാളി നഴ്സ് വിജേഷ് വി കെ (32) അയര്‍ലന്‍ഡില്‍ അന്തരിച്ചു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് മടങ്ങിവരവെയാണ് വിജേഷ് കുഴഞ്ഞു വീണ് മരിച്ചത് . അയര്‍ലന്‍ഡിലെ കൗണ്ടി മീത്തിലെ സ്ടാമുള്ളനിലാണ് വിജേഷ് താമസിച്ചിരുന്നത്.

വയനാട് താമരശ്ശേരിയാണ് സ്വദേശം. നാട്ടില്‍ സ്റ്റാഫ് നേഴ്സ് ആയി ജോലി നോക്കിയിരുന്ന വിജേഷ് കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് ഇവിടെ ജോലിയില്‍ എത്തിയത് . ടാല്‍ബോട്ട് ഗ്രൂപ്പിന് കീഴിലുള്ള റെഡ് വുഡ് എക്സ്റ്റന്‍ഡഡ് കെയര്‍ ഹോമില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിയുന്നു.

നാട്ടിലുള്ള ഭാര്യയെ കൂടി എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു വിജേഷ്. അതിന്റെ അവസാന ഘട്ടത്തിലാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒന്നാകെ ഞെട്ടിച്ച വിയോഗം.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്കരിക്കാനാണ് ബന്ധുക്കള്‍ ആഗ്രഹിക്കുന്നത്. ഇതിനുള്ള ശ്രമങ്ങള്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരംഭിച്ചിട്ടുണ്ട്.

  • ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ മലയാളി നഴ്സ് കാര്‍ഡിഫില്‍ വിടവാങ്ങി
  • പോര്‍ട്‌സ്മൗത്തില്‍ മരണമടഞ്ഞ മിഥുന്‍ ചന്ദ്രന് വിട നല്കി മലയാളി സമൂഹം
  • യുകെ മലയാളി മുരളി ടി നായരുടെ സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണില്‍
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം
  • വൂള്‍വര്‍ഹാംപ്ടണ്‍ മലയാളി ബോബച്ചന്‍ ജോസഫ് അന്തരിച്ചു; സ്വാന്‍സിയിലെ ജോണി വിതയത്തിലിന്റെ സംസ്‌കാരവും പൊതുദര്‍ശനവും ഏപ്രില്‍ 9ന്
  • ക്രോയ്ഡോണ്‍ മലയാളി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് വിടവാങ്ങി; സംസ്‌കാരം തിങ്കളാഴ്ച
  • പ്രസ്റ്റണ്‍ മലയാളി ചാക്കോച്ചന്‍ മാത്യു വിടവാങ്ങി; മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ
  • സൗത്താംപ്ടണ്‍ മലയാളി രാഹുലിന്റെ പിതാവ് നിര്യാതനായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions