അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന് ബര്‍മിങ്ഹാമില്‍ നടക്കും. പ്രത്യേക കാരണങ്ങളാല്‍ ഇത്തവണ മാത്രം സ്ഥിരം വേദിയായ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിന് പകരം ബര്‍മിങ്ഹാം സെന്റ് കാതെറിന്‍സ് ഓഫ് സിയന്ന പള്ളിയിലാണ് അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നടക്കുക. മെയ് മാസം മുതല്‍ പതിവുപോലെ ബഥേല്‍ സെന്ററില്‍ കണ്‍വെന്‍ഷന്‍ നടക്കും. ഫാ.ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും. കോട്ടയം ഏറ്റുമാനൂര്‍ കാരീസ് ഭവന്‍ ധ്യാന കേന്ദ്രത്തിലെ ഫാ. ജസ്റ്റിന്‍ പനച്ചിക്കല്‍ MSFS,അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകനും ഇന്റര്‍നാഷണല്‍ കോ ഓര്‍ഡിനേറ്ററുമായ ബ്രദര്‍ ഷിബു കുര്യന്‍, ഫുള്‍ ടൈം ശുശ്രൂഷക രജനി മനോജ് എന്നിവരും വചന ശുശ്രൂഷയില്‍ പങ്കെടുക്കും .
പ്രശസ്തമായ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഇന്നത്തെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ 2009 ല്‍ തുടക്കമിട്ട സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 2023 മുതല്‍ ഫാ സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തില്‍ അഭിഷേകാഗ്‌നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .
മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കണ്‍വെന്‍ഷന്‍, 5 വയസ്സുമുതലുള്ള കുട്ടികള്‍ക്ക് ക്‌ളാസ്സ് അടിസ്ഥാനത്തില്‍ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങിനുമുള്ളസൗകര്യം എന്നിവയും അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ ഭാഗമാകും . ശുശ്രൂഷകള്‍ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .
വിവിധ പ്രദേശങ്ങളില്‍നിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കണ്‍വെന്‍ഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാന കാലത്തിന്റെ ആവശ്യകതയെയും മുന്‍നിര്‍ത്തി നടക്കുന്ന കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും AFCM മിനിസ്ട്രിയുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കണ്‍വെന്‍ഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിള്‍ , മറ്റ് പ്രാര്‍ത്ഥന പുസ്തകങ്ങള്‍, ജപമാല, തിരുസ്വരൂപങ്ങള്‍ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തിക്കും.
ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന ,ജപമാല , വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉള്‍പ്പെടുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലേക്ക് ,അഭിഷേകാഗ്‌നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു .
കൂടുതല്‍ വിവരങ്ങള്‍ക്ക്;
ഷാജി ജോര്‍ജ് 07878 149670