വിശ്വാസത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നതിനെക്കുറിച്ചും സ്റ്റേജ് ഷോകള്‍ കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും നടി ഷംന കാസിം. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷംന കാസിം മനസ് തുറന്നത്. വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഷംന കാസിം.
വിശ്വാസത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. ഞാന്‍ അഞ്ചു നേരവും നിസ്‌കരിക്കാറുണ്ട്. ഷൂട്ടിന് പോയാലും നോമ്പ് മുടക്കാറില്ല. എന്റെ പങ്കാളിയും വിശ്വാസിയാണ്. വിശ്വാസം മനസിലല്ലേ. ഈയ്യിടെ ഞാന്‍ ഉംറയ്ക്ക് പോയിരുന്നു. എന്റെ വിശ്വാസങ്ങളും ഉത്തരവാദിത്വങ്ങളും ഒരിക്കലും മറന്നിട്ടില്ല. ജീവിതം അന്നും ഇന്നും ഒരുപോലെ പോവുന്നു എന്നാണ് ഷംന കാസിം പറയുന്നത്.
എന്നാല്‍ തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ നിന്ന് അപ്പോഴും അവസരങ്ങള്‍ കിട്ടുന്നുണ്ടായിരുന്നു എന്നാണ് ഷംന പറയുന്നത്. അവര്‍ സിനിമയും തന്നു, സ്റ്റേജ് ഷോകളും തന്നുവെന്ന് താരം പറയുന്നു. ചിന്താമണി കൊലക്കേസിലെ ഭാവനയുടെ റോളാണ് തെലുങ്കില്‍ ആദ്യമായി ചെയ്തത്. ഇഷ്‌ക്, ജോസഫ് തുടങ്ങിയ മലയാളം സിനിമകളുടെ തമിഴ്-തെലുങ്ക് പതിപ്പുകളിലും നായികയായെന്നും ഷംന ചൂണ്ടിക്കാണിക്കുന്നു.
മലയാളത്തില്‍ ഒരവസരം വന്നപ്പോള്‍ സ്‌റ്റേജ് ഷോ കുറയ്ക്കണമെന്ന് ഒരു വലിയ സംവിധായകന്‍ എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആ രീതികളൊക്കെ മാറിയില്ലേ. വലിയ താരങ്ങള്‍ വരെ അവതാരകരായി. അന്ന് അവരൊക്കെ പറയുന്നത് കേട്ടിട്ട് നൃത്തം ചെയ്യാതിരുന്നെങ്കില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് നൃത്തവുമില്ല, സിനിമയിലുമില്ല എന്ന അവസ്ഥയില്‍ വീട്ടിലിരിക്കേണ്ടി വന്നേനെ എന്നാണ് ഷംന പറയുന്നത്.
ഒരു കാലത്ത് മലയാളം സിനിമകള്‍ ചെയ്യാത്തതില്‍ വളരെ വിഷമിച്ചിരുന്നു. പിന്നീട് ഇതിലൊന്നും കാര്യമില്ലെന്ന് മനസിലാക്കി. നൃത്തമാണ് എനിക്കേറ്റവും സന്തോഷം നല്‍കുന്നത്. ഭാവിയില്‍ ഡാന്‍സ് സ്‌കൂള്‍ തുടങ്ങണമെന്നുണ്ട്. അതുപോലെ എല്ലാ കാലത്തും ഷംന കാസിം ഓണ്‍ ദ സ്‌റ്റേജ് എന്ന് പറയുന്നത് കേള്‍ക്കണം എന്നും ഷംന കാസിം പറഞ്ഞു.
ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നത് ഈയ്യടുത്താണ്. ഹംദാന്‍ ആണ് ഷംനയുടെ മകന്‍.