നാട്ടുവാര്‍ത്തകള്‍

ജസ്‌ന ജീവിച്ചിരിപ്പില്ല, അജ്ഞാത സുഹൃത്തിനെ കുറിച്ച് സിബിഐ അന്വേഷിച്ചില്ല; പിതാവ് കോടതിയില്‍

ആറ് വര്‍ഷം മുമ്പ് പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്. മകളുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈവശമുണ്ടെന്നും പിതാവ് ജെയിംസ് തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ജെസ്‌നയെ അപായപ്പെടുത്തിയതാണെന്നാണ് പിതാവ് ജെയിംസ് ജോസഫ് ആവര്‍ത്തിച്ച് പറയുന്നത്. മകള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ ഏപ്രില്‍ 19-ന് വെളിപ്പെടുത്തുമെന്നും പിതാവ് പറഞ്ഞു.

ജെസ്‌ന എല്ലാ വ്യാഴാഴ്ചയും ഒരു ആരാധനാലയത്തില്‍ പോകാറുണ്ടായിരുന്നു. ആ പ്രാര്‍ത്ഥനാ കേന്ദ്രം താന്‍ കണ്ടെത്തി. മകളെ കാണാതായത് ഒരു വ്യാഴാഴ്ചയാണ്. ഇതൊന്നും അന്വേഷിക്കാന്‍ സിബിഐ തയാറായില്ല. കൂടുതല്‍ വിവരങ്ങള്‍ സിബിഐക്ക് കൈമാറാന്‍ തയാറാണെന്നും പിതാവ് ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് 19ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.

മകളുടെ തിരോധാനത്തില്‍ സംശയമുള്ള സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും അന്വേഷിക്കാന്‍ സിബിഐ തയ്യാറായില്ല. സിബിഐ കൃത്യമായ അന്വേഷണം നടത്തുമെങ്കില്‍ അജ്ഞാത സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും പിതാവ് പറയുന്നു.

സിബിഐ ജസ്‌നയുടെ സഹപാഠിയെ മാത്രമാണ് സംശയിച്ചത്. അയാളെ സിബിഐ പോളീഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിട്ടും വിവരങ്ങള്‍ കിട്ടിയിരുന്നില്ലെന്നും തിരോധാനത്തിന്റെ തലേദിവസം ജസ്‌നയ്ക്ക് അമിത രക്തസ്രാവത്തിന്റെ കാരണം സിബിഐ അന്വേഷിച്ചില്ലെന്നും പിതാവ് കുറ്റപ്പെടുത്തുന്നു. മകളുടെ തിരോധാനത്തില്‍ ദുരൂഹതയില്ലെന്ന് കാണിച്ചുള്ള സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്നും പിതാവ് ആവശ്യപ്പെട്ടു.

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions