സിനിമ

ബോക്‌സ് ഓഫീസ് തൂക്കി മോളിവുഡ് ചിത്രങ്ങള്‍; ബുക്ക് മൈ ഷോയില്‍ റെക്കോഡ് ടിക്കറ്റ് വില്‍പ്പന

2024 മലയാള സിനിമയുടെ ചരിത്രത്തില്‍ തങ്ക ലിപികളില്‍ രേഖപ്പെടുത്തുന്ന വര്‍ഷമായിരിക്കും. ഫെബ്രുവരി മുതല്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും 50 കോടി ക്ലബ്ബ് പിന്നിട്ടവയാണ്. ഫെബ്രുവരിയില്‍ ‘പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്’ ആയിരുന്നു ഹിറ്റ് എങ്കില്‍ മാര്‍ച്ച് അവസാനത്തോടെ ‘ആടുജീവിതം’ ആഗോള ബോക്‌സ് ഓഫീസില്‍ ഇടം പിടിക്കുകയായിരുന്നു.

റിലീസ് ചെയ്തിട്ട് 16 ദിവസം കഴിഞ്ഞെങ്കിലും ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനൊപ്പം തന്നെ വിഷു റിലീസ് ആയി എത്തിയ ‘ആവേശം’, ‘വര്‍ഷങ്ങള്‍ക്ക് ശേഷം’, ‘ജയ് ഗണേഷ്’ എന്നീ ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്.

മലയാള സിനിമ ലോകമെമ്പാടും ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുകയാണ് എന്നതാണ് ബുക്ക് മൈ ഷോയുടെ ടിക്കറ്റ് റേറ്റിംഗില്‍ നിന്നുള്ള വിവരങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മലയാള സിനിമയുടെ എക്കാലത്തെയും റെക്കോര്‍ഡ് ടിക്കറ്റ് സെയിലാണ് നടന്നിരിക്കുന്നത്.

ഫഹദ് ഫാസില്‍-ജിത്തു മാധവന്‍ ചിത്രം ആവേശത്തിന് മാത്രം 1,71,000 ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ടീമിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ 1,47,000 ടിക്കറ്റുകളാണ് 24 മണിക്കൂറിനിടെ ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

ആടുജീവിതത്തിന്റെ 64,000 ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 22ന് ആണ് റിലീസ് ചെയ്തതെങ്കിലും മാസങ്ങള്‍ക്കിപ്പുറവും ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പ്രദര്‍ശനം തുടരുന്നുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ 11,000 ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ ചിത്രം ജയ് ഗണേഷിന്റെ 9000 ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്.

  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions