2024 ലോക്സഭാ ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളില്‍ 19 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1625 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. തമിഴ്നാട്ടില്‍ വൈകീട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം.
39 സീറ്റുകളില്‍ ആകെ 950 സ്ഥാനര്‍ഥികളാണ് തമിഴ്‌നാട്ടില്‍ മത്സരിക്കുന്നത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും പ്രചാരണം നടത്തുന്നുണ്ട്. പുതുച്ചേരി സീറ്റിലും ഇന്ന് പ്രചാരണം അവസാനിക്കും.
ആദ്യഘട്ട വോട്ടെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി , ആഭ്യന്തര മന്ത്രി അമിത്ഷാ , കോണ്‍ഗ്രസ് നേതക്കാളായ രാഹുല്‍ ഗാന്ധി , പ്രിയങ്ക ഗാന്ധി എന്നിവര്‍ വിവിധ സംസ്ഥാനങ്ങളിലെ റാലികളില്‍ ഇന്നും സംസാരിക്കും. അരവിന്ദ് കേജ്രിവാളിനെ ഉള്‍പ്പെടുത്തി ആം ആദ്മി താരപ്രചാരകരുടെ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്.
102 ലോക്‌സഭാ മണ്ഡലങ്ങള്‍, 17 സംസ്ഥാനങ്ങളിലും നാലു കേന്ദ്ര ഭരണ പ്രദേശങ്ങളിലും വെള്ളിയാഴ്ച ആണ് വോട്ടെടുപ്പ്.