അസോസിയേഷന്‍

പാരമ്പര്യ തനിമ വിളിച്ചോതുന്ന കലാപരിപാടികളുമായി 'വാഴ്വ് 2024' കൊടിയിറങ്ങി

ക്‌നാനായ കാത്തലിക് മിഷന്‍ യുകെ യുടെ നേതൃത്വത്തില്‍ നടത്തിയ രണ്ടാമത് കുടുംബ സംഗമം -വാഴ്വ് 2024- ന് ഗംഭീര പരിസമാപ്തി. ഏപ്രില്‍ 20, ശനിയാഴ്ച ബര്‍മിംങ്ഹാമിലെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് UK യിലെ 15 ക്‌നാനായ മിഷനിലെ വിശ്വാസികള്‍ ഒന്നു ചേര്‍ന്നത്. ക്‌നാനായ സമുദായത്തിന്റെ വലിയ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെയും, ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ പിതാവിന്റെയും സാന്നിധ്യം 'വാഴ്വ് 2024 'ന് ആവേശമായി. പിതാക്കന്മാരെ ചെണ്ടമേളത്തിന്റെയും, സ്‌കോടിഷ് ബാന്റിന്റെയും, വെഞ്ചാമരത്തിന്റെയും, അകമ്പടിയോടെ നടവിളിച്ചാണ് ക്‌നാനായ ജനം വരവേറ്റത്.

പരിശുദ്ധ കുര്‍ബാനയുടെ ആരാധനയെ തുടര്‍ന്നുള്ള വി. കുര്‍ബാനയില്‍ പിതാക്കന്മാരോടൊപ്പം യു. കെ യിലെ മുഴുവന്‍ ക്‌നാനായ വൈദികരും, ബെല്‍ജിയത്തില്‍ നിന്നും വന്ന ഫാ.ബിബിന്‍ കണ്ടോത്ത്, ജര്‍മ്മനിയില്‍ നിന്നും വന്ന ഫാ. സുനോജ് കുടിലില്‍ എന്നിവരും സഹകാര്‍മ്മികരായിരുന്നു

തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ യു. കെ യിലെ ക്‌നാനായ വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ അധ്യക്ഷനായിരുന്നു. ജനറള്‍ കണ്‍വീനര്‍ എബി നെടുവാമ്പുഴ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. മൂലക്കാട്ട് പിതാവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, അപ്പൊസ്‌തോലിക് ന്യൂണ്‍ഷ്യോ ആയി അള്‍ജീരിയ, ടുണീഷ്യ എന്നിവിടങ്ങളില്‍ സേവനം ചെയ്യുന്ന ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍, കോട്ടയം അതിരൂപത K C Y L പ്രസിഡന്റ് ജോണീസ് സ്റ്റീഫന്‍ എന്നിവര്‍ കൂടാതെ മിഷന്‍ പ്രതിനിധികളും വേദിയില്‍ സന്നിഹിതരായിരുന്നു.

ക്‌നാനായ സിംഫണി, ഭക്തി സാന്ദ്രമായ choir, ക്‌നാനായ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികള്‍, അഭിവന്ദ്യ മൂലക്കാട്ട് പിതാവിനോടും വൈദികരോടും ഒപ്പമുള്ള ബറുമറിയം ആലാപനം തുടങ്ങിയവ ബര്‍മിംങ്ഹാമിലെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററര്‍ ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ക്‌നാനായ ജനങ്ങള്‍ക്ക് സന്തോഷ വിരുന്നൊരുക്കി.

നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന പരിചയക്കാരെ കാണുവാനും സൗഹൃദം പങ്കു വയ്ക്കുവാനും സാധിച്ചത് ഏവര്‍ക്കും സന്തോഷേമേകി.വളരെ കൃത്യമായ അച്ചടക്കത്തോടും സാഹോദര്യത്തോടും മികവോടും കണ്ണിന് കുളിര്‍മയും കാതിന് ഇമ്പവും ഏകികൊണ്ട് പരിപാടികളും മറ്റ് കാര്യങ്ങളും ചെയ്യാന്‍ സാധിച്ചത് സംഘാടക നേതൃത്വത്തിന്റെയും വിവിധ കമ്മിറ്റികളുടേയും കഴിവിന്റെ മകുടോദാഹരണങ്ങളാണ്. ആത്മീയവും മാനസികവുമായ നിറവിനൊപ്പം പ്രഭാതം മുതല്‍ പ്രദോഷം വരെ വിവിധ തരത്തിലുള്ള രുചികരമായ ഭക്ഷണ പാനീയങ്ങള്‍ യാതൊരു തടസ്സമോ താമസമോ ഇല്ലാതെ നിര്‍ല്ലോഭം ഏവര്‍ക്കും യഥാസമയം ലഭ്യമാക്കുവാന്‍ സാധിച്ചു.

സംഘാടക മികവുകൊണ്ടും, വിവിധ കമ്മറ്റികളുടെ അശ്രാന്ത പരിശ്രമം കൊണ്ടും വന്‍ വിജയമായിത്തീര്‍ന്ന വാഴ്വ് 2024 ല്‍ പങ്കെടുത്തവരെല്ലാം നിറഞ്ഞ ഹൃദയത്തോടെയും വരും വര്‍ഷങ്ങളിലെ വാഴ് വില്‍ പങ്കെടുക്കുമെന്ന തീരുമാനത്തോടെയുമാണ് സമ്മേളന നഗരിയില്‍ നിന്നും യാത്രയായത്.



  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  • മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; ശ്രീജിത്ത് കുറുവന്‍കാട്ടില്‍ പ്രസിഡന്റ് , പ്രവീണ്‍ രാമകൃഷ്ണന്‍ സെക്രട്ടറി
  • നാഗമണ്ഡല നാടകം എ ഐ സഹായത്താല്‍ സ്റ്റേജില്‍ അവതരിപ്പിച്ച് ശ്രദ്ദേയമായി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി
  • ടോണ്ടന്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു
  • അശോക് കുമാറിന്റെ മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ; ക്രോയ്ഡോണ്‍ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions