നാട്ടുവാര്‍ത്തകള്‍

കേരളം ബൂത്തില്‍, 20 മണ്ഡലങ്ങളിലായി 2,77,49,159 വോട്ടര്‍മാര്‍ ; വിധിനിര്‍ണയിക്കാന്‍ 5 ലക്ഷത്തിലധികം കന്നിക്കാര്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിനായി കേരളത്തിലെ വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍. 20 മണ്ഡലങ്ങളിലായി ആകെ 2,77,49,159 വോട്ടര്‍മാര്‍. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് തുടങ്ങിയത് മുതല്‍ ബൂത്തുകളില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണു വോട്ടെടുപ്പ്. ആറുമണിയ്ക്കു ശേഷവും ക്യൂ നീണ്ടാലും എല്ലാവര്‍ക്കും വോട്ടു ചെയ്യാനുള്ള അവസരം നല്‍കും. ആദ്യമണിക്കൂറില്‍ തന്നെ സംസ്ഥാനത്ത് 6.5 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. നേതാക്കളും സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തി.

പ്രശ്നബാധിതബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 30,238 -വോട്ടിങ് യന്ത്രങ്ങള്‍, 30,238 - ബാലറ്റ് യൂണിറ്റുകള്‍, 30,238 - കണ്‍ട്രോള്‍ യൂണിറ്റ്, 32,698 - വി.വി. പാറ്റുകളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ഉള്ളത്. 2019 ലെ പ്രകടനം ആവര്‍ത്തിക്കാന്‍ യുഡിഎഫും പകുതിയിലേറെ സീറ്റുകള്‍ ഉറപ്പിക്കാന്‍ എല്‍ഡിഎഫും അക്കൗണ്ട് തുറക്കാന്‍ ബിജെപിയും കൈമെയ് മറന്നു എല്ലാ അടവുകളും പുറത്തെടുത്തിരുന്നു.

25,229 വോട്ടിങ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. ആയിരത്തില്‍ ഏറെ വരുന്ന പ്രശ്‌ന ബാധിത ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഉണ്ടാവും. ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യം, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേകം ക്യൂ, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ വീല്‍ ചെയര്‍ എന്നിവയുണ്ടാകും. ഇക്കുറി കന്നിവോട്ടര്‍മാര്‍ 5,34,394 ആണ് . ആകെ വോട്ടര്‍മാരില്‍ 1,43,33,499 പേര്‍ സ്ത്രീകളും 1,34,15,293 പേര്‍ പുരുഷന്മാരും. 80 വയസിനു മുകളില്‍ പ്രായമുള്ള 6,27,045 വോട്ടര്‍മാരുണ്ട്.

കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല മലപ്പുറം-33,93,884 വോട്ടര്‍മാര്‍. കുറവ് വയനാട്ടില്‍- 6,35,930. കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍-16,97,132. കൂടുതല്‍ ഭിന്നലിംഗ വോട്ടര്‍മാരുള്ള ജില്ല-തിരുവനന്തപുരം-94. ആകെ പ്രവാസി വോട്ടര്‍മാര്‍ 89,839. പ്രവാസിവോട്ടര്‍മാര്‍ കൂടുതലുള്ള ജില്ല കോഴിക്കോട് (35,793). ഭിന്നലിംഗ വോട്ടര്‍മാര്‍-367.

രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കേരളം (20), കര്‍ണാടക (14), രാജസ്ഥാന്‍ (13), മഹാരാഷ്ട്ര (8), ഉത്തര്‍പ്രദേശ് (8), മധ്യപ്രദേശ് (7), അസം (5), ബിഹാര്‍ (5), ഛത്തീസ്ഗഢ് (3), പശ്ചിമ ബംഗാള്‍ (3), മണിപ്പുര്‍, ത്രിപുര, ജമ്മു ആന്‍ഡ് കശ്മീര്‍(ഓരോ സീറ്റു വീതം) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. ഏഴുഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടം ഈമാസം 19-ന് കഴിഞ്ഞിരുന്നു.

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions