സിനിമ

കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥര്‍ക്ക് കൊടുക്കരുതെന്ന്; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ പള്ളിയില്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. പള്ളിയില്‍ അച്ചന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞ വിചിത്ര നിര്‍ദേശങ്ങള്‍ അക്കമിട്ട് പറഞ്ഞുകൊണ്ടുള്ളതാണ് സാന്ദ്രയുടെ പോസ്റ്റ്. ഈ നാടിന് എന്തുപറ്റി എന്ന ചോദ്യവുമായാണ് താരത്തിന്റെ കുറിപ്പ്.

സാന്ദ്ര തോമസിന്റെ കുറിപ്പ്:

ഈ നാടിനിത്‌ എന്തു പറ്റി? ഇന്ന് അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ ഒരു പള്ളിയില്‍ പോയി. അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു. അവരോടും അവിടെ കൂടിയ ജനങ്ങളോടും ആയി ചില വിചിത്രമായ നിര്‍ദ്ദേശങ്ങളുമായി പള്ളിയില്‍ അച്ചന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു....

1. കുഞ്ഞിനെ ഇനി 3 ദിവസത്തേക്ക് അന്യ മതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല.

2. ഇനി 3 ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല.

3. അഥവാ കുളിപ്പിക്കണമെങ്കില്‍ ഒരു പാത്രത്തില്‍ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചു വെക്കണം.

4. ഇനി 3 ദിവസം കഴിഞ്ഞു കുളിപ്പിക്കുന്ന വെള്ളം പുഴയില്‍ ഒഴുക്കി വിടണം. വേറെ എവിടെയും വെള്ളം അശ്രദ്ധമായി ഒഴുക്കാന്‍ പാടില്ല .

5. ജീവിതകാലം മുഴുവന്‍ സഭയില്‍ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം.
സ്തോത്രം ഹല്ലേലുയ്യ !
സഭയും മതവും നീണാള്‍ വാഴട്ടെ എന്ന് പറഞ്ഞാണ് സാന്ദ്ര തോമസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions