സിനിമ

ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞു

നടിയും ഗായികയുമായ ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഇരുവരും വേര്‍പിരിയല്‍ സത്യമാണ് എന്നാണ് ഇരുവരുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

'കഴിഞ്ഞ മാസമാണ് അവര്‍ പിരിഞ്ഞത്. വ്യക്തിപരമായ കാരണങ്ങളാലാണ് ബന്ധം അവസാനിപ്പിച്ചത്. അവര്‍ സൗഹാര്‍ദ്ദപരമായി തന്നെയാണ് വേര്‍പിരിഞ്ഞത്' ഇരുവരുമായി അടുത്ത വൃത്തം എച്ച്ടിയോട് പറഞ്ഞു. ശ്രുതി ഹാസനും സന്തനു ഹസാരികയും ഇന്‍സ്റ്റാഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതിന് പിന്നാലെയാണ് ഇരുവരുടെയും വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ പരന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസ് ഒരു പ്രസ്താവനയ്ക്കായി ശ്രുതി ഹാസനുമായി ബന്ധപ്പെട്ടപ്പോള്‍, നടി തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിക്കുകയും സ്വകാര്യത ആവശ്യപ്പെടുകയും ചെയ്തു. അതേ സയമം ഇടി ടൈംസിനോടുള്ള ഒരു സംഭാഷണത്തില്‍ ശാന്തനു ഈ കാര്യത്തില്‍ പ്രതികരണത്തിനില്ലെന്ന് വ്യക്തമാക്കി.

നിരവധി റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശ്രുതി ഹാസനും ശാന്തനു ഹസാരികയും ഇപ്പോള്‍ ഒരു മാസത്തോളമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. അടുത്തിടെ ശ്രുതി ഹാസന്‍ തന്റെ കാമുകനോടൊപ്പമുള്ള എല്ലാ ഫോട്ടോകളും തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തിരുന്നു. അടുത്തിടെ ശ്രുതി ഇട്ട ഒരു പോസ്റ്റില്‍ 'ഇതൊരു യാത്രയാണ്, എന്നെയും മറ്റുള്ളവരെയും കുറിച്ച് വളരെയധികം പഠിച്ചു. നമ്മള്‍ ആരാണെന്നോ നമ്മള്‍ എന്തായിരിക്കണം എന്നതിനോ ഒരിക്കലും ക്ഷമ ചോദിക്കരുത്.' എന്നാണ് എഴുതിയിരുന്നത്.

  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions