നാട്ടുവാര്‍ത്തകള്‍

തൃശൂരില്‍ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റേയും മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി



കഴിഞ്ഞ ദിവസം കാഞ്ഞാണിയില്‍ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി. പാലാഴിയില്‍ കാക്കമാട് പ്രദേശത്തെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മണലൂര്‍ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഐ.ഡി. കാര്‍ഡ് പോലീസിനു ലഭിച്ചു.

തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാതായത്. ഇത് സംബന്ധിച്ച് യുവതിയുടെ ഭര്‍ത്താവ് അന്തിക്കാട് കല്ലിടവഴി സ്വദേശി അഖില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

കാഞ്ഞാണിയില്‍ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് കുഞ്ഞിനേയും കൊണ്ട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാത്താണിയിലെ സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിയത്. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭര്‍ത്താവ് അന്തിക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെ നടക്കാനിറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ കമിഴ്ന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഇതിന് സമീപത്തു നിന്ന് ലഭിച്ച ബാഗില്‍ നിന്ന് യുവതിയുടെ ഐഡി കാര്‍ഡ് ലഭിച്ചു. അന്തിക്കാട് എസ് ഐ പ്രവീണിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions