വെസ്റ്റ് ഇന്‍ഡീസും യുഎസ്എയും ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മയെ നായകനാക്കി 15 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് താരങ്ങളെ റിസര്‍വ് താരങ്ങളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മലയാളി താരം സഞ്ജു സാംസണ്‍, ഋഷഭ് പന്ത് എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍. സീനിയര്‍ താരം കെഎല്‍ രാഹുലിന് ടീമില്‍ ഇടംലഭിച്ചില്ല. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. ഐപിഎല്ലിലെ മികച്ച പ്രകടനം ആണ് സഞ്ജുവിനു തുണയായത്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (സി), ഹാര്‍ദിക് പാണ്ഡ്യ (വിസി), യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (WK), സഞ്ജു സാംസണ്‍ (WK), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ , അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
റിസര്‍വ്: ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, അവേഷ് ഖാന്‍.
ജൂണ്‍ 5 ന് ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങും. ജൂണ്‍ 9 ന് പാകിസ്ഥാനെതിരെ ഇന്ത്യ അതേ വേദിയില്‍ ഇറങ്ങും.
ജൂണ്‍ 12നും 15നും യഥാക്രമം യുഎസ്എയുമായും കാനഡയുമായും ഇന്ത്യ കളിക്കും.