നാട്ടുവാര്‍ത്തകള്‍

സിപിഎം തിരിച്ചടയ്ക്കാനെത്തിച്ച ഒരു കോടി പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്

തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ പ്രതിച്ഛായ മോശമായ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് ആദായ നികുതിവകുപ്പിന്റെ പ്രഹരവും. സി.പി.എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് ഒഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ നിന്ന് തിരഞ്ഞെടുപ്പു കാലത്ത് ചട്ടവിരുദ്ധമായി പിന്‍വലിച്ച ഒരു കോടി തിരിച്ചടയ്ക്കാന്‍ കൊണ്ടുവന്നത് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. പിടിച്ചെടുത്ത തുക അതേ അക്കൗണ്ടില്‍ നിക്ഷേപിച്ച് അക്കൗണ്ട് മരവിപ്പിച്ചു. ഇന്നലെ വൈകിട്ട് രണ്ടരയോടെയാണ് സിപിഎം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസും ഓഫീസ് സെക്രട്ടറി പ്രജീഷും ചേര്‍ന്ന് പണം തിരിച്ചടയ്ക്കാന്‍ എം.ജി.റോഡിലുള്ള ബാങ്ക് ഒഫ് ഇന്ത്യ ശാഖയിലെത്തിയത്.

ഏറെ സമയത്തിന് ശേഷം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ.ഷാജനും ബാങ്കിലെത്തി. നേതാക്കള്‍ വന്നതോടെ തൃശൂരിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ബാങ്ക് അധികൃതര്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെത്തി പണം പിടിച്ചെടുത്തു.

ബാഗിലാക്കി എത്തിച്ച ഒരു കോടി, നേരത്തെ പിന്‍വലിച്ച അതേ നോട്ടുകളാണെന്ന് ഉറപ്പാക്കി ഇക്കാര്യം സിപിഎം ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഒപ്പിട്ടുവാങ്ങി. അഞ്ച് മണിക്കൂറോളം സമയമെടുത്ത് നടപടിക്രമം പൂര്‍ത്തീകരിച്ച ശേഷമാണ് സിപിഎം നേതാക്കള്‍ ബാങ്കില്‍ നിന്ന് പുറത്തുവന്നത്. മരവിപ്പിച്ച അക്കൗണ്ടിലേക്ക് പണമിടാനെത്തിയതും തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനില്‍ക്കേ ഒരു കോടി പണമായെത്തിച്ചതും ചട്ട ലംഘനമാണെന്നും ആരോപണമുണ്ട്. ബാങ്ക് ഒഫ് ഇന്ത്യയിലെ ശാഖയില്‍ സി.പി.എമ്മിന് വിവിധ ആവശ്യങ്ങള്‍ക്കായി നാല് അക്കൗണ്ടാണുള്ളത്.

ഇതിലെ ഒരെണ്ണത്തില്‍ നിന്നായിരുന്നു ഏപ്രില്‍ രണ്ടിന് ഒരു കോടി രൂപ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് പിന്‍വലിച്ചത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തതിനാല്‍ ഈ നാലു അക്കൗണ്ടും ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇ.ഡി എം.എം.വര്‍ഗീസിനെ ചോദ്യം ചെയ്തിരുന്നു. ഇന്നും അദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തൊഴിലാളി ദിനമായതിനാല്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചതായാണ് വിവരം.

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions