ആഡംബര വിവാഹങ്ങളുടെ കാലത്തു ലളിതമായി വിവാഹം ചെയ്ത് മാതൃകയായി ശ്രീധന്യ ഐഎഎസ്. ഓച്ചിറ സ്വദേശിയായ ഗായക് ചന്ദ്രു ആണ് വരന്‍. ശ്രീധന്യയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് വളരെ ലളിതമായാണ് രജിസ്റ്റര്‍ ചടങ്ങു നടത്തിയത്.
വിവാഹത്തിന്റെ പ്രത്യേകത എന്തെന്നാല്‍ രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. ശ്രീധന്യയെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പിലൂടെ സി പി എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ എസ് അരുണ്‍ കുമാറാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
സ്വന്തം വീട്ടില്‍ വച്ചും ഇപ്പോള്‍ വിവാഹം നടത്താനാകും എന്ന കാര്യം പൊതുസമൂഹത്തെ കൂടുതലായി അറിയിക്കുക എന്ന ലക്ഷ്യമാണ് ശ്രീധന്യ ഇതിലൂടെ മുന്നോട്ടുവച്ചത്. 1000 രൂപ അധികം നല്‍കിയാല്‍ രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തി വിവാഹം നടത്തുമെന്നാണ് വ്യവസ്ഥയെന്നും അവര്‍ വിവരിച്ചു.
മുമ്പും ആദിവാസി വിഭാഗത്തില്‍ നിന്ന് ഐഎഎസ് നേടി ശ്രീധന്യ വാര്‍ത്തകളില്‍ നിറഞ്ഞതാണ്.