സിനിമ

ചിങ്ങത്തില്‍ വിവാഹം? പോസ്റ്റുമായി ദിയ, ആശംസകള്‍ അറിയിച്ച് ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നതാണ് നടന്‍ കൃഷ്ണകുമാറിന്റെ കുടുംബം. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്ക് സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ആരാധകര്‍ ഉണ്ട്. അഹാന നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യ പ്രണയത്തിന്റെയും അച്ഛന്റെ രാഷ്ട്രീയ നിലപാടുകളോട് അനുകൂലിച്ചതിന്റെ പേരിലും ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ് ദിയ കൃഷ്ണ.

ദിയ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. അടുത്ത സുഹൃത്തായ അശ്വിന്‍ ഗണേശുമായാണ് ദിയ പ്രണയത്തിലായത്. ഇരുവരും ഒരുമിച്ച് പോകുന്ന യാത്രങ്ങളുടെ ചിത്രങ്ങളും ഷോപ്പിംഗ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വെെറലാണ്.

അശ്വിന്‍ തന്നെ പ്രപ്പോസ് ചെയ്ത വീഡിയോയും പങ്കുവച്ചിരുന്നു. ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും സമൂഹ മാദ്ധ്യമത്തില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ താന്‍ വിവാഹിതയാകുമെന്ന് വെളിപ്പെടുത്തുകയാണ് ദിയ. അശ്വിനൊപ്പമുള്ള ചിത്രം പങ്കുവച്ച് '2024 സെപ്തംബര്‍' എന്ന് ദിയ കുറിച്ചു. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ദിയയുടെ വെളിപ്പെടുത്തല്‍.

'കണ്ണമ്മ' എന്നാണ് ഇതിന് അശ്വിന്റെ കമന്റ്. വൈകാതെ 'മിസിസ് കണ്ണമ്മ' ആകുമെന്നാണ് ദിയയുടെ മറുകമന്റ്. ഇരുവരുടെയും വിവാഹമാണോ അതോ നിശ്ചയമാണോ സെപ്തംബറില്‍ എന്നാണ് ആരാധകര്‍ തിരക്കുന്നത്. ചേച്ചി അഹാനയ്ക്ക് മുന്‍പ് ദിയയുടെ വിവാഹം ഉണ്ടാകുമെന്നാണ് കരുതുന്നത്.

  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions