ആരോഗ്യം

പക്ഷിപ്പനി ആദ്യമായി സസ്തനികളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നതായി ശാസ്ത്രജ്ഞര്‍! ആശങ്ക

ലോകത്തെ ആശങ്കയിലാഴ്ത്തി പക്ഷിപ്പനി ആദ്യമായി സസ്തനികളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നതായി ശാസ്ത്രജ്ഞര്‍! ഇത് വൈറസിന്റെ പരിണാമത്തിലുള്ള മറ്റൊരു ചുവടുവയ്പ്പാണെന്ന് ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലെ റിപ്പോര്‍ട്ട് പറയുന്നു. എച്ച് 5 എന്‍ 1 വൈറസ് ടെസ്റ്റിന് പോസിറ്റീവായ ടെക്സാസിലെ ഫാം തൊഴിലാളിക്ക് രോഗബാധിതരായ കന്നുകാലികളില്‍ നിന്നാണ് ഇത് പിടിച്ചതെന്നതിന് ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നാലെയാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്.


അടുത്ത കാലത്ത് നിരവധി ആളുകള്‍ക്ക് വൈറസ് ബാധിച്ചിരുന്നു. വൈറസ് ബാധമൂലം മരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും പക്ഷികളില്‍ നിന്നാണ് ഇവ ബാധിച്ചത്. വൈറസിന്റെ വ്യാപനം തടയുന്നതില്‍ അമേരിക്കന്‍ അധികാരികളുടെ പരാജയത്തെ കുറിച്ച് വര്‍ദ്ധിച്ചുവരുന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഒമ്പത് സംസ്ഥാനങ്ങളിലായി ഇതുവരെ 36 കന്നുകാലികളില്‍ പക്ഷിപ്പനി പോസിറ്റീവായിട്ടുണ്ട്. എന്നാല്‍ പാലിന്റെ പരിശോധനയില്‍ കൂടുതല്‍ കന്നുകാലികളില്‍ വൈറസ് ബാധിച്ചതായി ആണ് നിഗമനം.


വളര്‍ത്തുമൃഗങ്ങളില്‍ അനിയന്ത്രിതമായി ഇത് പടരുന്ന സാഹചര്യത്തില്‍ വൈറസിന് പുതിയൊരു ജീവിവര്‍ഗവുമായി പൊരുത്തപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്ന മനുഷ്യരിലേക്കാവും ഇത് പടരുക. ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലെ റിപ്പോര്‍ട്ട് അനുസരിച്ച് പക്ഷിപ്പനി ബാധിച്ചയാള്‍ക്ക് ചീങ്കണിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും പനിയും ശ്വസിക്കാന്‍ ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഒപ്പം താമസിച്ചിരുന്നവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കി. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ വൈറസ് പടരുന്നതായും ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പക്ഷികളിലും വളര്‍ത്തുമൃഗങ്ങളിലും മാത്രം എത്തിയിരുന്ന പക്ഷിപ്പനി മനുഷ്യരിലേക്ക് എത്തുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions