നാട്ടുവാര്‍ത്തകള്‍

ഇനി 'ഗര്‍ഭിണി'യില്ല, പകരം പ്രെഗ്നന്റ് പേഴ്‌സണ്‍: സ്ത്രീകള്‍ മാത്രമല്ല ഗര്‍ഭം ധരിക്കുന്നതെന്ന് സുപ്രീം കോടതി

സ്ത്രീകള്‍ മാത്രമല്ല ഗര്‍ഭം ധരിക്കുന്നത്, അതിനാല്‍ ഗര്‍ഭിണി എന്നര്‍ത്ഥം വരുന്ന ഇംഗ്ലീഷ് പദം പ്രഗ്നന്റ് വുമണ്‍ നിയപുസ്തകത്തില്‍ നിന്ന് ഒഴിവാക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഇതിന് പകരം ഗര്‍ഭം ധരിച്ച വ്യക്തി എന്ന അര്‍ത്ഥം വരുന്ന 'പ്രഗ്നന്റ് പേഴ്‌സണ്‍' എന്ന പദം ഉപയോഗിക്കാനാണ് സുപ്രീം കോടതി ഉത്തരവ്. നോണ്‍ ബൈനറിയായ വ്യക്തികളും ട്രാന്‍സ്‌ജെന്റര്‍ പുരുഷന്മാരും ഗര്‍ഭം ധരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നിര്‍ണായക ഉത്തരവ്. 14 വയസ് ഉള്ള പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കുന്നത് സംബന്ധിച്ച 22 പേജ് വരുന്ന വിധി ന്യായത്തില്‍ മാത്രം പ്രഗ്നന്റ് പേര്‍സണ്‍ എന്ന് 42 തവണയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പരാമര്‍ശിച്ചത്.

14 കാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിച്ച് സുപ്രീം കോടതി തന്നെ വിധിച്ച ഉത്തരവ് തിരുത്തിക്കൊണ്ട് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഏപ്രില്‍ 22 ന് ഇതേ കേസില്‍ വാദം കേട്ട കോടതി, അത്യപൂര്‍വമായ സംഭവമെന്ന് വിലയിരുത്തിക്കൊണ്ടാണ് അതിജീവിതയുടെ അമ്മയുടെ ആവശ്യം അംഗീകരിച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ ഉത്തരവിട്ടത്.

മുംബൈയിലെ ലോകമാന്യ തിരക് മുനിസിപ്പല്‍ ജനറല്‍ ആശുപത്രിയിലെ ഡീനിന്റെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. അതിജീവിതയുടെ താത്പര്യത്തിന് വിരുദ്ധമായ ഗര്‍ഭം തുടരുന്നത് പെണ്‍കുട്ടിയുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്ന് വിലയിരുത്തിയായിരുന്നു സുപ്രീം കോടതി ഗര്‍ഭം അലസിപ്പിക്കാന്‍ ഉത്തരവിട്ടത്.

എന്നാല്‍ ആശുപത്രി അധികൃതരാണ് ഉത്തരവില്‍ വ്യക്തത നേടി സുപ്രീം കോടതിയെ വീണ്ടും സമീപിച്ചത്. അതിജീവിതയുടെ അമ്മയുടെ മനസ്സ് മാറിയെന്നും 31 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കുന്നത് അതിജീവിതയ്ക്കുണ്ടാക്കിയേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ അമ്മ വ്യാകുലപ്പെട്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ ഡിവിഷന്‍ ബെഞ്ച് വീണ്ടും ആശുപത്രി അധികൃതരുമായി വിഷയത്തില്‍ സംസാരിക്കുകയും മുന്‍ ഉത്തരവ് തിരുത്താന്‍ തീരുമാനിക്കുകയുമായിരുന്നു.

  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് മുന്നേറ്റം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions