നാട്ടുവാര്‍ത്തകള്‍

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസ്; ഹരിയാന സ്വദേശികളായ സഹോദരങ്ങള്‍ അറസ്റ്റില്‍

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരനായ എം ടെക് വിദ്യാര്‍ത്ഥി നവജീത് സന്തുവിനെ കുത്തിക്കൊന്ന കേസില്‍ ഹരിയാന സ്വദേശികളായ സഹോദരങ്ങള്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍. അഭിജിത് ഗാര്‍ട്ടന്‍, റോബിന്‍ ഗാര്‍ട്ടന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ന്യൂ സൗത്ത് വെയില്‍സ് ഗുല്‍ബേണില്‍ അറസ്റ്റിലായത്. വിക്ടോറിയ പൊലീസാണ് പ്രതികളുടെ അറസ്റ്റ് വിവരം അറിയിച്ച്. ഹരിയാന കര്‍ണല്‍ സ്വദേശിയാണ് കൊല്ലപ്പെട്ട നവജീത് സന്തുവും.

മേയ് അഞ്ച് ഞായറാഴ്ച മെല്‍ബണിലെ ഒര്‍മോണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ താമസ വാടക സംബന്ധമായ തര്‍ക്കത്തില്‍ ഇടനിലക്കാരനായി സംസാരിക്കവേയാണ് നവജീതിന് കുത്തേറ്റത്. നവജീതിന്റെ സുഹൃത്ത് താമസ സ്ഥലത്തു നിന്നും അവരുടെ സാധനങ്ങള്‍ എടുക്കാന്‍ നവജീതിന്റെ കൂടെകൊണ്ടുപോയിരുന്നു. സുഹൃത്ത് മുറിയിലേക്ക് പോയ സമയത്ത് നവജീത് പുറത്ത് കാറിലിരിക്കുകയായിരുന്നു.

താമസ സ്ഥലത്ത് നിന്ന് പ്രതികളുമായുള്ള തര്‍ക്കത്തിന്റെ ശബ്ദം കേട്ടാണ് നവജീത് അങ്ങോട്ടെത്തിയത്. തര്‍ക്കത്തില്‍ നവജീത് ഇടപെട്ടതോടെ പ്രതികള്‍ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് അമ്മാവന്‍ വ്യക്തമാക്കി. ഒന്നരവര്‍ഷം മുമ്പാണ് നവജീത് പഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോയത്. കര്‍ഷകനായ നവജീതിന്റെ പിതാവ് ഒന്നരയേക്കറോളമുള്ള ഭൂമി വിറ്റായിരുന്നു മകനെ പഠനത്തിനായി അയച്ചത്.

  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് മുന്നേറ്റം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions