നാട്ടുവാര്‍ത്തകള്‍

നാടകീയമായി ജയില്‍വാസം; കെജ്‌രിവാള്‍ പുറത്തേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി. ജയിലിലാക്കിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കി. ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചായിരുന്നു കെജ്രിവാളിന് ജാമ്യം നല്‍കിയത്. ജൂണ്‍ 1 വരെ കെജ്‌രിവാളിന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികളില്‍ പങ്കെടുക്കാം. ജൂണ്‍ 2 ന് ജയിലിലേക്ക് മടങ്ങേണ്ടിയും വരും.

തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കെജ്രിവാളിന് ജാമ്യം അനുവദിക്കണമെന്നാണ് അഭിഭാഷകന്‍ മനു അഭിഷേക് സ്വിംഗ്‌വി കോടതിയില്‍ വാദിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കുക എന്നത് ഒരു പൗരന്റെ മൗലീകാവകാശം അല്ലെന്ന വാദം ഉന്നയിച്ച് ഇ.ഡി. ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. ജൂണ്‍ 1 നാണ് ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുക.

ബിജെപിയുടെ എതിരാളിയായ ഇന്ത്യാ സഖ്യത്തിനും ഇത് ഗുണമാണ്. ഇതോടെ അടുത്ത രണ്ടാഴ്ച ഡല്‍ഹിയില്‍ കെജ്‌രിവാളിന് പ്രചരണത്തിന് ഇറങ്ങാനാകും. ഇത് ആംആദ്മി പാര്‍ട്ടിക്ക് വലിയ ഊര്‍ജ്ജമായി മാറുകയും ചെയ്യും. ഇ.ഡി.ക്ക് വലിയ തിരിച്ചടിയാണ് വിധി. മുഖ്യമന്ത്രിയായിരിക്കെ അറസ്റ്റിലാകുകയും ജയിലിലേക്ക് അടയ്ക്കപ്പെടുകയും ചെയ്യുന്ന രാജ്യത്തെ തന്നെ ആദ്യയാളായിട്ടാണ് ജയിലിലേക്ക് പോയതോടെ കെജ്‌രിവാള്‍ മാറിയത്.

തെരഞ്ഞെടുപ്പ് കാലത്തായിരുന്നു കെജ്‌രിവാളിനെ ഇ.ഡി. ജയിലിലാക്കിയതെന്നത് വലിയ വിമര്‍ശനത്തിന് കാരണമായി. മാര്‍ച്ച് 21 നാണ് കെജ്രിവാള്‍ അറസ്റ്റിലായത്. മെയ് 25 നാണ് ഡല്‍ഹി വോട്ടെടുപ്പിലേക്ക് പോകുക. ഈ സമയത്ത് കെജ്രിവാളിമെന്റ മോചനം എതിരാളികള്‍ക്ക് വലിയ തിരിച്ചടിയായി മാറുമെന്നാണ് കണക്കു കൂട്ടുന്നത്.

നിലവില്‍ 7 ലോക്സഭാ സീറ്റുകളുള്ള ഡല്‍ഹിയില്‍ 7ലും ബിജെപി തന്നെയാണ് ജയിച്ചത്. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തഞ്ചത്തില്‍ സഖ്യതീരുമാനം ഉണ്ടാക്കിയതിന് പിന്നാലെയായിരുന്നു മദ്യ നയ അഴിമതി കേസില്‍ കെജ്രിവാള്‍ അറസ്റ്റിലായത്.

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ആംആദ്മി പാര്‍ട്ടിയുടെ പ്രധാനമുഖമെന്ന നിലയില്‍ കെജ്രിവാള്‍ പ്രചാരണത്തിനിറങ്ങുന്നത് തടയുന്ന ബിജെപി നിര്‍ബന്ധ ബുദ്ധി ഇഡിയുടെ നിലപാടുകളിലടക്കം വ്യക്തമായിരുന്നു.

  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് മുന്നേറ്റം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions