ജെസ്‌നാ തിരോധാനക്കേസില്‍ അന്വേഷണം തുടരാന്‍ സിബിഐയോട് കോടതി
തിരുവനന്തപുരം: ജെസ്‌നാ തിരോധാനക്കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. കേസ് ഡയറി പരിശോധിച്ചപ്പോള്‍ ജെസ്‌നയുടെ പിതാവ് നല്‍കിയ സംശയങ്ങള്‍ പരിശോധിച്ചിട്ടില്ലെന്നും കണ്ടെത്തി.
പിതാവ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദേശം. ജെസ്‌നയ്ക്ക് എന്തു സംഭവിച്ചെന്ന് വ്യക്തമല്ലെന്നാണ് സിബിഐ നേരത്തേ വ്യക്തമാക്കിയത്. എന്നാല്‍ ജെസ്‌ന ജീവിച്ചിരിപ്പില്ലെന്നും ഉണ്ടെങ്കില്‍ തന്നെ വന്നു കണ്ടേനെ എന്നതുള്‍പ്പെടെ പിതാവ് വാദിക്കുകയായിരുന്നു.
ജസ്‌നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിരുന്നതായും സൂചിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ മുദ്രവെച്ച കവറില്‍ ജെസ്‌നയുടെ പിതാവ് ജെയിംസ് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
സിബിഐ കോടതിയില്‍ ഹാജരാക്കിയ കേസ് ഡയറിയും ജെസ്‌നയുടെ പിതാവ് രഹസ്യമായി നല്‍കിയ രേഖകളും ഒത്തുനോക്കി അത് കേസ് ഡയറിയില്‍ അന്വേഷണത്തിന് വിധേയമാക്കിയോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്.
പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്‌നയെ 2018 മാര്‍ച്ച് 22 ന് കാണാതായത്.