കൊച്ചി : വരാപ്പുഴ അതിരൂപത സഹായമെത്രാനായി ഡോ. ആന്റണി വാലുങ്കലിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കള ത്തിപ്പറമ്പില്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ നടത്തി. തല്‍സമയം വത്തിക്കാനിലും പ്രഖ്യാപനം നടന്നു.
ഡോ. ആന്റണി വാലുങ്കല്‍ പരേതരായ മൈക്കിളിന്റെയും ഫിലോമിനയുടെയും മകനായി 1969 ജൂലായ് 26 ന് എരൂര്‍ സെന്റ് ജോര്‍ജ്ജ് ഇടവകയില്‍ ജനിച്ചു. 1984 ജൂണ്‍ 17 ന് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. ആലുവ കാര്‍മ്മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്ര പഠനവും മംഗലപ്പുഴ സെമിനാരിയില്‍ ദൈവശാസ്ത്ര പഠനവും മംഗലപ്പുഴ സെമിനാരിയില്‍ ദൈവശാസ്ത്ര പഠനവും നടത്തി. 1994 ഏപ്രില്‍ 11 ന് അഭിവന്ദ്യ കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ പിതാവില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.
മുന്‍ ആര്‍ച്ച്ബിഷപ്പ് ഡോ. ഫ്രാന്‍സീസ്' കലറക്കല്‍. ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, ബിഷപ്പ്' ഡോ. ജോസഫ് കാരിക്കശ്ശേരി. മോണ്‍സിഞ്ഞോര്‍മാര്‍. വൈദികര്‍, സിസ്റ്റേഴ്സ്. അല്മായ സഹോദരങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മെത്രാഭിഷേകം 2024 ജൂണ്‍ 30 ന് വല്ലാര്‍പാടം ബസിലിക്ക അങ്കണത്തില്‍ വച്ച് നടക്കും.