ആരോഗ്യം

ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയെ ചെറുക്കാന്‍ ഫലപ്രദമായ മരുന്നുകള്‍

ബ്രിട്ടനില്‍ ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ ബാധിച്ചു പതിനായിരങ്ങളാണ് ഓരോ വര്‍ഷവും മരണപ്പെടുന്നത്. ഇപ്പോഴിതാ ഇത്തരം രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. അമിതവണ്ണത്തിന് ഉപയോഗിക്കുന്ന മരുന്ന് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്ക് ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരീരഭാരം കുറയ്ക്കാനായി ഉപയോഗിക്കുന്ന മരുന്ന് ഹൃദ് രോഗമുള്ളവര്‍ക്ക് അനുഗ്രഹപ്രദമാണെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം. അമിതവണ്ണത്തിനായി ഉപയോഗിക്കുന്ന ഒസെംപിക്, വെഗോവി എന്നീ മരുന്നുകളുടെ ഉപയോഗമാണ് വന്‍ പ്രതീക്ഷയേകുന്നത്.


1990 കളില്‍ ഹൃദ് രോഗത്തിനായി റ്റാറ്റിന്‍സിന്‍ ഉപയോഗിച്ച് തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും നിര്‍ണ്ണായകമായ ചുവടുവെയ്പ്പാണ് പുതിയ നിര്‍ദേശമെന്നാണ് കരുതുന്നത്. സെമാഗ്ലൂറ്റൈഡ് അമിതവണ്ണത്തിനുള്ള മരുന്ന് എന്നതിനേക്കാള്‍ മറ്റ് രോഗങ്ങള്‍ക്കും ഉപയോഗപ്രദമാണെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ജോണ്‍ ഡീന്‍ഫീല്‍ഡ് പറഞ്ഞു, അര്‍ബുദം മുതല്‍ വൃക്കരോഗം വരെ ചികിത്സിക്കാന്‍ ഇത് ഉപയോഗിക്കാമെന്ന് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്.

ഭക്ഷണത്തിന് ശേഷം കുടലില്‍ നിന്ന് സ്വാഭാവികമായി പുറത്തുവരുന്ന GLP-1 എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുകയാണ് ഈ മരുന്നുകള്‍ ചെയ്യുന്നത്. അതിനാലാണ് ഒസെംപിക്, വെഗോവിയ എന്നീ മരുന്നുകള്‍ക്ക് മേല്‍പ്പറഞ്ഞ രോഗങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതായി വൈദ്യശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. ഈ മരുന്നുകള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത അഞ്ചില്‍ ഒന്നായി കുറയ്ക്കാന്‍ സാധിക്കും. എന്‍ എച്ച് എസിന്റെ ഹൃദ് രോഗ ചികിത്സയില്‍ വിപ്ലവകരമായ മാറ്റത്തിന് പുതിയ നിര്‍ദ്ദേശങ്ങള്‍ കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. ഏകദേശം 80 ലക്ഷം ബ്രിട്ടീഷുകാര്‍ക്ക് ഹൃദ് രോഗമുണ്ട്. ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവര്‍ഷം 25 ബില്യണ്‍ പൗണ്ട് ആണ് പ്രതിവര്‍ഷം ഹൃദ് രോഗ ചികിത്സയ്ക്കായി ചിലവഴിക്കുന്നത് .

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions