സിനിമ

മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിനിമാലോകം

മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ അറുപത്തിനാലാം പിറന്നാളിന്റെ നിറവില്‍. പ്രിയ താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും സഹപ്രവര്‍ത്തകരും.

മോഹന്‍ലാലിന് ഏറ്റവും ആദ്യം ജന്മദിനാശംസകള്‍ നേര്‍ന്നത് മമ്മൂട്ടിയാണ്. Happy Birthday Dear Lal എന്നായിരുന്നു രാത്രി 12 കഴിഞ്ഞപ്പോള്‍ തന്നെ മമ്മൂട്ടിയുടെ പോസ്റ്റ്

'ലാലിനു ജന്മദിനാശംസകള്‍. ദ വണ്‍ ആന്‍ഡ് ഓണ്‍ലി ലാല്‍. ഒന്നിച്ചു ജോലി ചെയ്യാന്‍ ആയതില്‍ സന്തോഷം,' ശോഭനയുടെ ആശംസയിങ്ങനെ.

നിരവധി പേരാണ് ശോഭനയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. നിങ്ങളുടെ കോമ്പോയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് പലരും കുറിച്ചിരിക്കുന്നത്.
എമ്പുരാന്‍ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചാണ് പ്രിയപ്പെട്ട ലാലേട്ടന് പൃഥ്വിരാജ് ജന്മദിനാശംസകള്‍ നേര്‍ന്നത്.

അതേസമയം എമ്പുരാന്‍, റാം, എല്‍360, ബറോസ് തുടങ്ങി നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി വരാനുള്ളത്. മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനവുമായി പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് വന്നത് ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി പ്രഖ്യാപിച്ചുകൊണ്ടാണ്. 1989ല്‍ പുറത്തിറങ്ങിയ ‘കിരീടം’ എന്ന ചിത്രത്തില്‍ സിനിമയ്‌ക്കൊപ്പം പ്രേക്ഷകരുടെ മനസില്‍ പതിഞ്ഞ ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു എന്ന് അറിയിച്ചു കൊണ്ടാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് മന്ത്രിയുടെ പോസ്റ്റ്. നെല്‍പ്പാടങ്ങള്‍ക്ക് നടുവിലെ ചെമ്മണ്‍ പാതയില്‍ മോഹന്‍ലാലിന്റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാള സിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നതെന്ന് മന്ത്രി കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:

ലാലേട്ടന് ഒരു പിറന്നാള്‍ സമ്മാനം..
‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു. മലയാളികളുടെ മനസില്‍ ‘കിരീടം’ സിനിമയ്‌ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെല്‍പ്പാടങ്ങള്‍ക്ക് നടുവിലെ ചെമ്മണ്‍ പാതയില്‍ മോഹന്‍ലാലിന്റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്.

കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാന്‍ സാധിക്കുന്നവിധത്തില്‍ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തും വിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്.


  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions