സിനിമ

ആറാട്ടണ്ണന്‍ ഇടയ്ക്ക് വിളിക്കും, ബ്ലോക്കൊന്നും ചെയ്തില്ല; എനിക്ക് പാവം തോന്നാറുണ്ട് -അനാര്‍ക്കലി മരിക്കാര്‍

ആറാട്ട് സിനിമയുടെ റിവ്യൂവിലൂടെ സൈബര്‍ ലോകത്ത് ശ്രദ്ധേയനായ വ്യക്തിയാണ് ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി. നിരന്തരം ട്രോളുകള്‍ വന്നിട്ടും ക്യാമറകള്‍ക്ക് മുമ്പില്‍ സംസാരിക്കുന്നത് നിര്‍ത്താന്‍ സന്തോഷ് വര്‍ക്കി തയ്യാറായിട്ടില്ല. ഇപ്പോഴിതാ സന്തോഷ് വര്‍ക്കിയെക്കുറിച്ച് സംസാരിക്കുകയാണ് ന‌ടി അനാര്‍ക്കലി മരിക്കാര്‍. തന്നെ ഇടയ്ക്കിടെ വിളിക്കുന്ന വ്യക്തിയാണ് സന്തോഷ് വര്‍ക്കിയെന്ന് അനാര്‍ക്കലി പറയുന്നു.

ആറാട്ടണ്ണന്‍ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്. എനിക്ക് പുള്ളിയില്‍ തെറ്റായാെന്നും ഫീല്‍ ചെയ്തി‌ട്ടില്ല. പുള്ളി ഒരു 20 സെക്കന്റില്‍ കൂടുതല്‍ സംസാരിക്കില്ല. ഇടയ്ക്ക് ബുദ്ധിമുട്ടിക്കും. എന്തെങ്കിലും പരിപാ‌ടിയിലാണെങ്കില്‍ ഫോണ്‍ എടുക്കില്ല. എടുത്തില്ലെങ്കില്‍ പിന്നെയും പിന്നെയും വിളിക്കും. ഞാന്‍ ബ്ലോക്കൊന്നും ചെയ്തില്ല. എനിക്ക് പാവം തോന്നാറുണ്ട്. പുള്ളി ഇടയ്ക്ക് വിളിച്ച് ഹലോ, അനാര്‍ക്കലി വളരെ സുന്ദരിയാണ്, ബോള്‍ഡാണ് അപ്പോ ഓക്കെ എന്ന് പറഞ്ഞ് ഫോണ്‍ വെക്കുമെന്നും നടി പറയുന്നു. ഒരു യൂട്യൂബ് ചാനലിലാണ് നടിയുടെ പ്രതികരണം.

വിനോദ് ലീല സംവിധാനം ചെയ്യുന്ന ‘മന്ദാകിനി’യാണ് അനാര്‍ക്കലിയുടെ ഏറ്റവും പുതിയ ചിത്രം. സംവിധായകനും സഹനടനുമായി തിളങ്ങിയ അല്‍ത്താഫ് ആദ്യമായി നായകനായി എത്തുന്ന ചിത്രം കൂടിയാണ് മന്ദാകിനി. സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions