നാട്ടുവാര്‍ത്തകള്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം; 7 പേര്‍ അറസ്റ്റില്‍


ചെന്നൈ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ ഏഴു പേര്‍ അറസ്റ്റില്‍. സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരിയായ സ്ത്രീയെയും കൂട്ടാളികളായ ആറു പേരെയുമാണ് ചെന്നൈ പൊലീസ് പിടികൂടിയത്. അറസ്റ്റിലായ മുഖ്യപ്രതി നാദിയ മകളുടെ കൂട്ടുകാരികളെയാണ് പെണ്‍വാണിഭത്തിനായി ഉപയോഗിച്ചത്.

ബ്യൂട്ടീഷ്യന്‍ കോഴ്സ് പഠിപ്പിക്കാനെന്ന വ്യാജേനയാണ് മുഖ്യപ്രതിയായ നാദിയ മകളുടെ സഹപാഠികളുമായി സൗഹൃദത്തിലായത്. കുട്ടികളുടെ സാമ്പത്തിക പരാധീനത ചൂഷണം ചെയ്യുകയും 25,000 മുതല്‍ 35,000 രൂപ വരെ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഹൈദരാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ എത്തിച്ച് പ്രായമായ പുരുഷന്മാര്‍ക്ക് നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

രാജ്ഭവനു നേരെയുണ്ടായ പെട്രോള്‍ ബോംബ് ആക്രമണം അന്വേഷിക്കുന്ന എന്‍ഐഎയില്‍ നിന്നാണ് സെക്‌സ് റാക്കറ്റിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. പ്രതിയായ കടുക വിനോദിന്റെ കൂട്ടാളിയുടെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് നാദിയ വിനോദിന്റെ ഗേള്‍ഫ്രണ്ട് ആണെന്ന് മനസ്സിലായത്. സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളും എന്‍ഐഎയ്ക്ക് ലഭിച്ചു.

തുടര്‍ന്ന് സംസ്ഥാന പൊലീസിനെ വിവരം അറിയിച്ചു. എസിപി രാജലക്ഷ്മിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒരു ലോഡ്ജില്‍ റെയ്ഡ് നടത്തുകയും നാദിയയെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. റെയ്ഡില്‍ പിടികൂടിയ 17 വയസ്സുള്ള പെണ്‍കുട്ടിയെയും 18 വയസ്സുള്ള പെണ്‍കുട്ടിയെയും പൊലീസ് രക്ഷപ്പെടുത്തി.

പെണ്‍വാണിഭക്കേസില്‍ നാദിയയെ കൂടാതെ രാമചന്ദ്രന്‍, സുമതി, മായ ഒലി, ജയശ്രീ, അശോക് കുമാര്‍, രാമേന്ദ്രന്‍ എന്നിവരാണ് പിടിയിലായത്. ലൈംഗികവൃത്തിക്ക് കൂട്ടാക്കാത്ത പെണ്‍കുട്ടികളെ വീഡിയോ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു എന്നും പൊലീസ് പറഞ്ഞു.

  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions