വര്‍ക്കലയില്‍ സുഹൃത്തിനൊപ്പം കടലില്‍ചാടിയ 14കാരിയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: വര്‍ക്കലയില്‍ സുഹൃത്തിനൊപ്പം കടലില്‍ചാടിയ. വെണ്‍കുളം സ്വദേശിനിയായ ശ്രേയ എന്ന പതിനാലുകാരിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന മറ്റൊരുകുട്ടിക്കായി തിരച്ചില്‍ നടത്തുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.
ഇടവ ചെമ്പകത്തിന്‍മൂട് സ്വദേശിയായ സാജന്റെയും സിബിയുടെയും മകളാണ് ശ്രേയ. സുഹൃത്തിനൊപ്പം പെണ്‍കുട്ടി കടല്‍ക്കരയില്‍ നില്‍ക്കുന്നതും തുടര്‍ന്ന് കടലിലേക്ക് ഇറങ്ങി പോകുന്നതും കണ്ടതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളാണ് അയിരൂര്‍ പൊലീസിനെയും അഗ്നിശമനസേനയെയും വിവരം അറിയിച്ചത്.
പിന്നീട് 14കാരിയുടെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കാപ്പില്‍പ്പൊഴിയില്‍ നിന്നായിരുന്നു. അതേസമയം ആണ്‍കുട്ടിയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പെണ്‍കുട്ടി വര്‍ക്കല അയിരൂര്‍ മോഡല്‍ എംജിഎം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.
കുട്ടി വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതാണ് പിണങ്ങിയിറങ്ങാന്‍ കാരണമെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന കുട്ടിയെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.