ഫുജൈറ: ഫുജൈറയിലെ കെട്ടിടത്തില്‍ നിന്ന് വീണ് തിരുവനന്തപുരം സ്വദേശിനി മരിച്ച നിലയില്‍. ഇന്ന് രാവിലെയായിരുന്നു സംഭവം. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ഫുജൈന്‍ സെന്റ് മേരീസ് സ്‌കൂളിന് സമീപത്ത് താമസിക്കുന്ന കെട്ടിടത്തിലെ 19-ാം നിലയില്‍ നിന്നും താഴേക്ക് വീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍ കോയയാണ് ഭര്‍ത്താവ്. രണ്ട് പെണ്‍കുട്ടികളുണ്ട്. മൃതദേഹം ഇപ്പോള്‍ ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.