നാട്ടുവാര്‍ത്തകള്‍

ഇല്യുമിനിറ്റിയും ഇടിയും കുടിയും; മഞ്ഞുമ്മല്‍ ബോയ്‌സിനും ആവേശത്തിനുമെതിരെ ബിഷപ്പ്

മലയാളത്തിലെ സമീപകാലത്തെ ഹിറ്റ്‌ചലച്ചിത്രങ്ങള്‍ക്കെതിരെ റോമന്‍ കാത്തലിക് സഭ ബിഷപ്പ് ജോസഫ് കരിയില്‍. ജിത്തു മാധവന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ ആവേശം എന്ന ചിത്രത്തിലെ ഇല്ലുമിനാറ്റിയെന്ന ഗാനം സഭാ വിശ്വാസങ്ങള്‍ക്കെതിരാണെന്ന് ജോസഫ് കരിയില്‍ പറഞ്ഞു.

കൊച്ചിയില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ബിഷപ്പിന്റെ വിമര്‍ശനം. ആവേശം കൂടാതെ പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങള്‍ക്കെതിരെയും ബിഷപ്പ് വിമര്‍ശനം ഉന്നയിച്ചു. ഇത്തരം സിനിമകള്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ചിത്രങ്ങളെ നല്ല സിനിമകള്‍ എന്ന് വിശേഷിപ്പിക്കുന്ന നിലപാടാണ് കാണുന്നതെന്നും ജോസഫ് കുറ്റപ്പെടുത്തി.

ഇപ്പോഴത്തെ കുട്ടികളോട് പാട്ടുപാടാന്‍ പറഞ്ഞാല്‍ എല്ലാ കുട്ടികളും ഇല്ലുമിനിറ്റി എന്നാണ് പാടുക. എന്നാല്‍ ഇല്യുമിനിറ്റി എന്നത് സഭാ വിശ്വാസികള്‍ക്ക് എതിരായി നില്‍ക്കുന്ന സംഘടനയാണെന്ന് പലര്‍ക്കും അറിയില്ല. ആവേശം സിനിമയില്‍ എപ്പോഴും അടിയും ഇടിയും കുടിയുമാണ്. സിനിമ മുഴുവന്‍ ബാറിലാണെന്നും വിമര്‍ശനം ഉന്നയിച്ചു.


സിനിമ മുഴുവന്‍ അക്രമവും അടിപിടിയുമാണ്. പാട്ട് പാടാന്‍ കുട്ടികളോട് പറഞ്ഞാല്‍ എല്ലാവരും ഇല്ലുമിനാറ്റി എന്ന് പാടും. ഇല്യുമിനാറ്റി എന്ന സംഘടന മതത്തിനും മറ്റ് എല്ലാത്തിനും എതിരെ നില്‍ക്കുന്ന സംഘടനയാണ്. പ്രേമലു എന്ന സിനിമയിലും അടിയും കുടിയുമൊക്കെ തന്നെയാണെന്ന് ബിഷപ്പ് പറയുന്നു.

  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions