നാട്ടുവാര്‍ത്തകള്‍

ഹൈദരാബാദിനെ തച്ചുതകര്‍ത്തു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മൂന്നാം ഐ.പി.എല്‍ കിരീടം


ചെന്നൈ: സീസണിലെ ഏറ്റവും വിനാശകരമായ ബാറ്റിംഗ് ലൈനപ്പ് ഉണ്ടായിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തച്ചുതകര്‍ത്തു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മൂന്നാം ഐ.പി.എല്‍ കിരീടം. എട്ട് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ അനായാസ വിജയം.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 18.3 ഓവറില്‍ 113 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത കൊല്‍ക്കത്ത 10 ഓവറും മൂന്ന് പന്തും മാത്രം എടുത്തു ലക്‌ഷ്യം നേടി. 26 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമടക്കം 52 റണ്ണെടുത്ത വെങ്കടേഷ് അയ്യരും മൂന്ന് പന്തില്‍ 6 റണ്ണെടുത്ത നായകന്‍ ശ്രേയസ് അയ്യരും ചേര്‍ന്നാണു വിജയം കുറിച്ചത് . ഓപ്പണര്‍ റഹ്‌മത്തുള്ള ഗുര്‍ബാസ് (32 പന്തില്‍ രണ്ട് സിക്‌സറും അഞ്ച് ഫോറുമടക്കം 39), സുനില്‍ നരേന്‍ (രണ്ട് പന്തില്‍ ഒരു സിക്‌സറടക്കം ആറ്) എന്നിവരാണു പുറത്തായത്. സണ്‍റൈസേഴ്‌സിന് ഗ്രൂപ്പിലോ പ്ലേഓഫിലോ കാഴ്ചവച്ച പ്രകടനത്തിന്റെ നിഴല്‍ പോലുമാകാന്‍ കഴിഞ്ഞില്ല.

ടോസ് നേടിയ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കളിയുടെ ആദ്യ ഓവറില്‍ത്തന്നെ അഭിഷേക് ശര്‍മയെ (രണ്ട്) പുറത്താക്കി. രണ്ടാം ഓവറെറിഞ്ഞ വൈഭവ് അറോറ അവസാന പന്തില്‍ ട്രാവിസ് ഹെഡിനെയും (0) മടക്കി. വിക്കറ്റ് കീപ്പര്‍ റഹ്‌മത്തുള്ള ഗുര്‍ബാസ് ഹെഡിനെ പിടികൂടി. ഈ സീസണിലെ ഏറ്റവും വിഖ്യതരായ ഓപ്പണര്‍മാര്‍ ആറു റണ്ണെടുക്കുന്നതിനിടെ മടങ്ങി. അഞ്ചാം ഓവറില്‍ രാഹുല്‍ ത്രിപാഠിയും (13 പന്തില്‍ ഒന്‍പത്) മടങ്ങി. പവര്‍ പ്ലേയില്‍ ടീം നേടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വെറും 40 റണ്‍. ആറാം ഓവറില്‍ 17 റണ്‍ പിറന്നതു മാത്രമാണ് എടുത്തു പറയാനുള്ളത്. ആദ്യ അഞ്ചോവറിനിടെ പിറന്നത് ഒരു ഫോര്‍ മാത്രം. ഏഴാം ഓവറില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും പുറത്തായി.

11-ാം ഓവറില്‍ മാര്‍ക്രമും പുറത്തായതോടെ ഹൈദരാബാദ് കൂപ്പുകുത്തി. പത്തോവറില്‍ 61 റണ്ണായിരുന്നു ടീം ടോട്ടല്‍. 12-ാം ഓവറില്‍ ഷഹബാസ് അഹ്‌മദ് (ഏഴ് പന്തില്‍ എട്ട്), 13-ാം ഓവറില്‍ അബ്ദുല്‍ സമദ് (നാല്), 15-ാം ഓവറില്‍ ഹെന്റിച് ക്ലാസന്‍ എന്നിവരും പുറത്തായതോടെ ഹൈദരാബാദിന്റെ കഥ കഴിഞ്ഞു. സുനില്‍ നരേന്‍ എറിഞ്ഞ 18-ാം ഓവറില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി ജയദേവ് ഉനാദ്കട്ടും (നാല്) റസലിന്റെ തൊട്ടടുത്ത ഓവറില്‍ കമിന്‍സും മടങ്ങിയതോടെ ഹൈദരാബാദിന്റെ പതനം പൂര്‍ത്തിയായി .

പാറ്റ് കമ്മിന്‍സ് (19 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 24) ഹൈദരാബാദിന്റെ ടോപ് സ്‌കോററായി. 23 പന്തില്‍ 20 റണ്ണെടുത്ത മാര്‍ക്രം, 17 പന്തില്‍ 16 റണ്ണെടുത്ത ക്ലാസന്‍, 10 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 13 റണ്ണെടുത്ത നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരും കൊല്‍ക്കത്ത ബൗളര്‍മാര്‍ നല്‍കിയ 13 അധിക റണ്ണുമാണു സ്‌കോര്‍ നൂറിലെത്തിച്ചത്. വാശിയേറിയ പോരാട്ടം പ്രതീക്ഷിച്ച കാണികള്‍ക്ക് കൊല്‍ക്കത്തയുടെ ഏകപക്ഷീയ പ്രകടനമാണു കാണാനായത്. 2.3 ഓവറില്‍ 19 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ആന്ദ്രെ റസലാണു നൈറ്റ് റൈഡേഴ്‌സ് ബൗളര്‍മാരില്‍ മുമ്പന്‍.

മിച്ചല്‍ സ്റ്റാര്‍കും ഹര്‍ഷിത് റാണയും രണ്ട് വിക്കറ്റ് വീതവും വൈഭവ് അറോറ, സുനില്‍ നരേന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.

  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions