നാട്ടുവാര്‍ത്തകള്‍

മസ്കറ്റ്- കേരള വിമാന സര്‍വീസുകള്‍ 29 മുതല്‍ റദ്ദാക്കിയതായി എയര്‍ഇന്ത്യ

മസ്കറ്റ്- കേരള സര്‍വീസുകള്‍ ഈ മാസം 29 മുതല്‍ റദ്ദാക്കിയതായി എയര്‍ഇന്ത്യ എക്സ്പ്രസ്. ഓപ്പറേഷണല്‍ കാരണങ്ങളാലാണ് നടപടിയെന്നാണ് എയര്‍ഇന്ത്യ അധികൃതര്‍ നല്‍കുന്ന വിശദീകരണം. 29 മുതല്‍ ജൂണ്‍ ഒന്നുവരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. സ്‌കൂള്‍ വേനലവധിയും ബിലിപെരുന്നാള്‍ അവധി ദിനങ്ങളിലും യാത്രചെയ്യാനായി കാത്തിരിക്കുന്ന നിരവധിയാളുകളെ തീരുമാനം പ്രതികൂലമായി ബാധിക്കും.

ട്രാവല്‍ ഏജന്റുമാര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് സര്‍വീസുകളിലെ മാറ്റം എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരിക്കുന്നത്. ഈ മാസം 29 മുതല്‍ ജൂണ്‍ ഒന്ന് വരെ സര്‍വീസുകള്‍ റദ്ദാക്കുകയോ ലയിപ്പിക്കുകയോ ചെയ്യുന്നുവെന്നാണ് അറിയിപ്പ്. മസ്കറ്റില്‍ നിന്നും കേരളത്തിലെ കോഴിക്കോട്, കണ്ണൂര്‍ തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുളള സര്‍വീസുകളാണ് ഇത്തരത്തില്‍ തടസ്സപ്പെടുക.


മെയ് 29നും 31നുമുള്ള കോഴിക്കോട് - മസ്കറ്റ് സര്‍വീസുകളും മേയ് 30നും ജൂണ്‍ ഒന്നിനുമുള്ള മസ്കറ്റ് - കോഴിക്കോട് സര്‍വീസുകളും മേയ് 31-നുള്ള കണ്ണൂര്‍ മസ്കറ്റ്, മസ്കറ്റ് കണ്ണൂര്‍ സര്‍വീസുകളും 30-ന് തിരുവനന്തപുരത്ത് നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകളുമാണ് റദ്ദാക്കിയത്.

ഒപ്പം ജൂണ്‍ 8,9 ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നുമായി മസ്കറ്റില്ക്കുളള രണ്ട് സര്‍വീസുകള്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയി അവിടെ നിന്ന് മസ്കറ്റിലേക്കും തിരിച്ചും എന്ന നിലയില്‍ ലയിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേയ്ക്കുമുള്ള സര്‍വീസുകളും ലയിപ്പിച്ചിട്ടുണ്ട്. ഓപ്പറേഷണല്‍ കാരണങ്ങളാലാണ് നടപടിയെന്നാണ് എയര്‍ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions