നാട്ടുവാര്‍ത്തകള്‍

വിദേശത്തേക്കു മടങ്ങാന്‍ മാതാപിതാക്കളോടു യാത്ര ചോദിക്കവേ യുവാവ് കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴ: അവധി കഴിഞ്ഞു വിദേശത്തേക്കു മടങ്ങാന്‍ മാതാപിതാക്കളോടു യാത്ര ചോദിക്കുമ്പോള്‍ യുവാവ് കുഴഞ്ഞു വീണു മരിച്ചു. മലയാള മനോരമ ചാരുംമൂട് പ്രതിനിധി ചുനക്കര പോണാല്‍ പടീറ്റതില്‍ ജിയോ വില്ലയില്‍ അനില്‍ പി.ജോര്‍ജിന്റെയും അടൂര്‍ ഏനാത്ത് പുതുശേരി കാവിള പുത്തന്‍വീട്ടില്‍ ഓമനയുടെയും മകന്‍ സ്വരൂപ് ജി.അനില്‍ (29) ആണു മരിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.30ന് തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തില്‍ ദുബായിലേക്കു പോകാള്‍ ഞായറാഴ്ച രാത്രി പതിനൊന്നോടെ വീട്ടില്‍നിന്നു യാത്ര ചോദിച്ച് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ചെങ്ങന്നൂര്‍ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബായ് യുറാനസ് എയര്‍ കണ്ടിഷന്‍ റഫ്രിജറേഷന്‍ ട്രേഡിങ് കമ്പനി മാനേജിങ് പാര്‍ട്നറായ സ്വരൂപ് 3 മാസമായി നാട്ടിലുണ്ടായിരുന്നു.

മൃതദേഹം 30ന് രാവിലെ 9ന് വസതിയില്‍ കൊണ്ടുവരും. 11.30ന് ശുശ്രൂഷയ്ക്കു ശേഷം ചുനക്കര സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്കാരം. സഹോദരന്‍: വിവേക് ജി.അനില്‍ (ദുബായ് സഹാറ ഗ്രൂപ്പ് കമ്പനി മാനേജിങ് പാര്‍ട്നര്‍).

  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions