സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ യുവനടിയുടെ ബലാത്സംഗ പരാതി. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പാലതവണ പീഡിപ്പിച്ചുവെന്നാണ് നടി പരാതിയില്‍ പറയുന്നത്. പരാതിയില്‍ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. ഒമര്‍ ലുലുവിനെ ചോദ്യം ചെയ്തതിനു ശേഷം ആയിരിക്കും തുടര്‍ നടപടികള്‍
അതേസമയം, വ്യക്തിവൈരാഗ്യം മൂലമാണ് പരാതിയെന്നാണ് ഒമര്‍ ലുലു പറയുന്നത്. നടിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയാണ് ആരോപണത്തിന് പിന്നിലെന്നും പണം തട്ടുകയാണ് ലക്ഷ്യമെന്നും ഒമര്‍ ലുലു പറയുന്നു.
ഹാപ്പി വെഡിങ്സ്, ചങ്ക്‌സ്, ഒരു അടാര്‍ ലവ്, ധമാക്ക, പവര്‍സ്റ്റാര്‍ എന്നിവയാണ് ഒമര്‍ ലുലുവിന്റെ സിനിമകള്‍. ബിഗ്‌ബോസ് സീസണ്‍ 5 ലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു ഒമര്‍ ലുലു.
റഹ്മാനെ നായകനാക്കി ‘ബാഡ് ബോയ്സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോള്‍ ഒമര്‍ ലുലു. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷീലു എബ്രഹാം, ആരാധ്യ ആന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.