ഹൈദരാബാദ്: എന്‍എസ്‌ഐയു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രയിലെ ധര്‍മ്മാവരത്തിന് അടുത്ത് ഒരു തടാകത്തിന്റെ കരയിലാണ് മൃതദേഹം കണ്ടത്. ദേഹമാസകലം പരിക്കേറ്റ നിലയിലാണ് മൃതദേഹം.
കൊലപ്പെടുത്തിയതാണെന്ന സംശയം ഉയരുന്നുണ്ട്. ഇന്ന് കേരളത്തില്‍ എത്താനിരിക്കെയാണ് മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയത്. ദേശീയ സെക്രട്ടറി എന്ന നിലയില്‍ കേരളത്തിന്റെ കൂടി ചുമതല കയ്യാളിയിരുന്നയാളാണ് രാജ് സമ്പത്ത് കുമാര്‍.
കെഎസ് യു ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ന് കേരളത്തില്‍ അദ്ദേഹത്തിന് പരിപാടിയുണ്ടായിരുന്നു. നെയ്യാര്‍ ഡാമില്‍ കൂട്ടയടി നടന്ന വിവാദ കെഎസ്‌യു ക്യാമ്പില്‍ രാജ് സമ്പത്ത് കുമാറും പങ്കെടുത്തിരുന്നു. ഭൂമിയിടപാട് സംബന്ധിച്ച ചില പ്രശ്‌നങ്ങളില്‍ പെട്ടിരുന്നു.