അസോസിയേഷന്‍

കലയുടെ മാമാങ്കമായ മേളപ്പെരുമ 2 ന് കളിവിളക്ക് തെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം

നവധാര സ്‌കൂള്‍ ഓഫ് മ്യൂസിക് ലണ്ടന്റെ ആഭിമുഖ്യത്തില്‍ കലയുടെ മാമാങ്കമായ മേളപ്പെരുമ 2 ന് ലണ്ടനിലെ ഹാരോയില്‍ ജൂണ്‍ എട്ടിന് അരങ്ങുണരും. പൂരത്തിന്റെ നിറച്ചാര്‍ത്തുമായി, സിരകളെ ത്രസിപ്പിക്കുന്ന നാദവിസ്മയവും തീര്‍ക്കാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും മക്കളും ഒപ്പം ചലച്ചിത്രതാരം ജയറാമും എത്തുമ്പോള്‍ ഭാവ-രാഗ-താളലയവുമായി മലയാളത്തിന്റെ വാനമ്പാടി കെ എസ് നയിക്കുന്ന അത്യുഗ്രന്‍ സംഗീത നിശയും അരങ്ങേറുന്നു.

അതിനൂതന സാങ്കേതിക വിദ്യകളുമായി അരങ്ങേറുന്ന, എട്ടുമണിക്കൂറോളം ദൈര്‍ഘ്യമുള്ള ഈ two-in-one മെഗാ സ്റ്റേജ് ഷോ കലാസ്വാദകര്‍ക്ക് ഒരു വ്യത്യസ്ത അനുഭവമായിരിക്കും.

പാട്ടും മേളവും അടിപൊളി നൃത്തച്ചുവടുകളും ഒക്കെ കണ്ടും കേട്ടും, രുചിയേറും തനിനാടന്‍ കേരള ഭക്ഷണവുമൊക്കെ ആസ്വദിച്ച്, എക്കാലത്തേക്കും മനസ്സുനിറയെ കുറെ നല്ല ഓര്‍മ്മകള്‍ സൂക്ഷിക്കാനായി ഏവരെയും മേളപ്പെരുമ 2 ലേക്ക് സ്വാഗതം ചെയ്യുന്നതായി വിനോദ് നവധാര അറിയിച്ചു.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions