നാട്ടുവാര്‍ത്തകള്‍

കോണ്‍ഗ്രസ് എക്‌സിറ്റ് പോള്‍ ബഹിഷ്‌കരിക്കും; ചര്‍ച്ചകളില്‍ പങ്കെടുക്കില്ല


ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്ക്കരിക്കുമെന്ന് കോണ്‍ഗ്രസ്. ഇന്ന് ദൃശ്യമാധ്യമങ്ങളില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കില്ലെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ടെലിവിഷനുകളുടെ റേറ്റിംഗ് കൂട്ടാനുള്ള പണിക്കില്ലെന്നും ജനവിധിയോട് പ്രതികരിക്കാമെന്നും പാര്‍ട്ടി വക്താവ് പവന്‍ ഖേര വ്യക്തമാക്കി.

ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ഇതുകൂടി പൂര്‍ത്തിയാകുന്നതോടെ തിരഞ്ഞെടുപ്പിലെ ജനവിധി സംബന്ധിച്ച എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. ജൂണ്‍ നാലിനാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരിക.

പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച ഇന്ത്യ സഖ്യത്തെ നയിക്കുന്ന കോണ്‍ഗ്രസിന് അധികാരത്തിലെത്താനാവുമെന്ന പ്രതീക്ഷയുണ്ട്. അതേസമയം 400 സീറ്റോടെ അധികാരം പിടിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

അതിനിടെ, കോണ്‍ഗ്രസിന്റെ എക്‌സിറ്റ് പോള്‍ ബഹിഷ്‌കരണത്തില്‍ പരിഹാസവുമായി അമിത് ഷാ രംഗത്തുവന്നു.

കോണ്‍ഗ്രസ് പരാജയം സമ്മതിച്ചു. ഇനി എങ്ങനെയാണ് പൊതുജനങ്ങളെയും മാധ്യമങ്ങളെയും അഭിമുഖികരിക്കുക. അതുകൊണ്ടാണ് പ്രതിപക്ഷം എക്‌സിറ്റ് പോളുകളില്‍ നിന്ന് ഒളിച്ചോടുന്നത്. ഒളിച്ചോടി പോകരുത്. പരാജയത്തെ അഭിമുഖീകരിക്കണമെന്നും അമിത് ഷാ പറഞ്ഞു.

  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions