തിരുവനന്തപുരത്ത് മകളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം വൃദ്ധ ജീവനൊടുക്കി
തിരുവനന്തപുരം: മകളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുശേഷം അമ്മ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഇന്ന് രാവിലെയാണ് സംഭവം. അറക്കുന്ന് സ്വദേശി ലീലയാണ് (77) മരിച്ചത്. മകള്‍ ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുശേഷം ലീല ജീവനൊടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയാണ് ലീല ആത്മഹത്യ ചെയ്തത്. കുടുംബം സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി പൊലീസ് പറയുന്നു. ലീലയുടെ ഭര്‍ത്താവും ബിന്ദുവിന്റെ ഭര്‍ത്താവും നേരത്തെ മരണപ്പെട്ടിരുന്നു. ലീലയുടെ ഒരു മകന്‍ മാസങ്ങള്‍ക്കുമുന്‍പ് അപകടത്തില്‍ മരണപ്പെട്ടിരുന്നു. മറ്റൊരു മകന്‍ ബന്ധുക്കളുടെ ഒപ്പമാണ് താമസിക്കുന്നത്.
പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികന്‍ സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസ്.