അവസാനഘട്ട ലോക്‌സഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ വിവിധ ചാനലുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ദേശീയതലത്തില്‍ മൂന്നാം തവണയും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രമുഖ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ യുഡിഎഫ് തരംഗമാണ് കേരളത്തില്‍ പ്രവചിക്കപ്പെടുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം തന്നെ യുഡിഎഫിന്റെ ആധിപത്യമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. പുറത്തുവന്ന ഫലങ്ങളില്‍ ടൈംസ് നൗ-ഇടിജിയാണ് യുഡിഎഫിന് ഏറ്റവും കുറഞ്ഞ സീറ്റുകള്‍ പ്രവചിച്ചിട്ടുള്ളത്. അതേസമയം എല്ലാ പ്രവചനങ്ങളിലും എല്‍ഡിഎഫ് തകര്‍ന്നടിയുന്ന കാഴ്ചയാണ് നിലവിലുള്ളത്.
ഇത്തവണ സംസ്ഥാനത്ത് താമര വിടരാനുള്ള സാധ്യതയാണ് എല്ലാ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും സൂചിപ്പിക്കുന്നത്. പുറത്തുവന്ന ഫല പ്രവചനങ്ങളിലെല്ലാം തന്നെ എന്‍ഡിഎ സംസ്ഥാനത്ത് ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ നേടുമെന്നാണ് സൂചിപ്പിക്കുന്നത്.
ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ
എല്‍ഡിഎഫ്-01
യുഡിഎഫ്- 17-18
എന്‍ഡിഎ-2-3
ടൈംസ് നൗ-ഇടിജി
എല്‍ഡിഎഫ്-04
യുഡിഎഫ്- 14-15
എന്‍ഡിഎ-01
എബിപി-സി വോട്ടര്‍
യു.ഡി.എഫ്- 17-൧൯
എന്‍.ഡി.എ- 1-3 എല്‍.ഡി.എഫ്- 0
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാമതും അധികാരത്തില്‍ എത്തുമെന്ന് പ്രവചിച്ചിരിക്കുകയാണ് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍. എന്‍ഡിഎ സഖ്യത്തിന് 350ലേറെ സീറ്റുകള്‍ കിട്ടുമെന്നാണ് വിവിധ എക്സിറ്റ് പോളുകള്‍ പറയുന്നത്.
എന്‍.ഡി.എ സഖ്യത്തിന് 359 സീറ്റുകള്‍ കിട്ടുമെന്ന് ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ സര്‍വേ പറയുന്നു. ഇന്ത്യ സഖ്യം 154 സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ 30 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.
റിപ്പബ്ലിക് ടിവി സര്‍വേ പ്രകാരം എന്‍.ഡി.എയ്ക്ക് 353 മുതല്‍ 359 സീറ്റുകള്‍ വരെ ലഭിക്കും. സീ പോള്‍ സര്‍വേയില്‍ എന്‍.ഡി.എയ്ക്ക് 353 മുതല്‍ 359 സീറ്റുകള്‍ വരെയും ഇന്ത്യസഖ്യത്തിന് 133 സീറ്റുകളും മറ്റുള്ളവര്‍ക്ക് 72 സീറ്റുകളും പ്രവചിക്കുന്നു.
ഇന്ത്യാ ടുഡേ – ആകിസിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ സര്‍വേ പ്രകാരം ഇന്ത്യാ മുന്നണിക്ക് തമിഴ്നാട്ടില്‍ 26 മുതല്‍ 30 സീറ്റ് വരെയും എന്‍.ഡി.എയ്ക്ക് 1 മുതല്‍ 3 സീറ്റ് വരെയും ലഭിക്കും. മറ്റുളളവര്‍ക്ക് 6 മുതല്‍ 8 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം.