ഫിലാഡല്‍ഫിയയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു
ഫിലാഡല്‍ഫിയയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്മലയാളിയുവാവ് മരിച്ചു. നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയിലെ ഷിബിന്‍ സോണി ആണ് മരിച്ചത്. പതിനേഴ് വയസാണ് പ്രായം. അപകടത്തില്‍ 5 പേര്‍ക്ക് പരുക്കേറ്റു. ബഥേല്‍ ചര്‍ച്ച് അംഗമായ സോണി സ്‌കറിയയുടെ മകനാണ്.
വെള്ളിയാഴ്ച രാത്രി 9.11ഓടെ ഫിലാഡല്‍ഫിയയിലെ ഹോംസ്ബര്‍ഗ് പരിസരത്ത് ആണ് സംഭവം. ഷിബിന്‍ സഞ്ചരിച്ചിരുന്ന ഹോണ്ട കാറില്‍ ഒരു നിസ്സാന്‍ എസ് യു വി വന്നിടിക്കുകയിം ഹോണ്ട കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അത് സമീപത്തുണ്ടായിരുന്ന മറ്റൊരു ഫോര്‍ഡ് എസ് യുവിയിലും വഴിയരികിലുണ്ടായിരുന്ന തൂണിലും ഇടിച്ചു. തൂണ്‍ തകര്‍ന്ന് ഹോണ്ട കാറിലേക്ക് വീണു. ഷിബിന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
അതോടെ നിസാന്‍ എസ്യുവിയുടെ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതെന്ന് പോലീസ് പറഞ്ഞു.ബ്ലാക്ക് ഹോണ്ടയ്ക്കുള്ളില്‍ മൂന്ന് പേരുണ്ടായിരുന്നു. മറ്റ് രണ്ട് പേരെ അത്യന്തം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി.ഫോര്‍ഡ് എസ്‌കേപ്പിനുള്ളിലെ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.