സിനിമ

മറവിരോഗം പിടിപെട്ട അമ്മയും, അമ്മയുടെ ഓര്‍മ്മകള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന മകനും: ഹ്രസ്വചിത്രം 'ഓര്‍മ്മ' ശ്രദ്ധേയമാകുന്നു

മറവിരോഗം പിടിപെട്ട് മകനെ മറന്നുപോകുന്ന അമ്മയും , അമ്മയുടെ ഓര്‍മ്മകള്‍ തിരിച്ചുപിടിക്കാന്‍ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഹ്രസ്വചിത്രമാണ് 'ഓര്‍മ്മ'. നിറ കണ്ണുകളോടെയല്ലാതെ ആര്‍ക്കും ഓര്‍മ്മ കണ്ടുതീര്‍ക്കാന്‍ കഴിയില്ല. മകന്‍ അജയനായി വേഷമിട്ട ബെന്നി ജോസും , അമ്മ സുമിത്രയായി അഭിനയിക്കുന്ന ടിഷ ജോര്‍ജ്ജും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത് .

ലണ്ടന്‍ സിറ്റിയില്‍ വുഡ്‌ഫോര്‍ഡ് ഗ്രീനില്‍ താമസിക്കുന്ന പ്രവാസിയാണ് ബെന്നി ജോസ് . ബെന്നിയുടെ കൗമാരപ്രായം അഭിനയിച്ചത് ബെന്നിയുടെ മകന്‍ അഭിഷേക് ബെന്നിയും , അമ്മ സുമിത്രയുടെ കൗമാരപ്രായം അഭിനയിച്ചത് ബെന്നിയുടെ niece അലീനാ ജോണ്‍സനുമാണ് . ശശി വാളൂരാന്റെ അപ്പുകുട്ടന്‍ മാമനും നെഞ്ചുലയ്ക്കുന്ന കഥാപാത്രമാണ് . ഓരോ പ്രവാസിയുടെയും ജീവിതത്തിന്റെ നേരെ പിടിച്ച കണ്ണാടിയാണ് ഓര്‍മ്മ .

പൂര്‍ണ്ണമായും കേരളത്തിന്റെ ഗ്രാമഭംഗിയില്‍ ചിത്രീകരിച്ച ഓര്‍മ്മ സ്വപ്നതുല്യമായ ദൃശ്യാനുഭവമാണ് നല്‍കുന്നത് . Kudilingal films ന്റെ ബാനറില്‍ ബെന്നി ജോസ് നിര്‍മ്മിച്ച് , തോമസ് മാളക്കാരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഓര്‍മ്മ മനസ്സിലെന്നും മായാതെ നില്‍ക്കുന്നതാണ്.

ഓര്‍മ്മ



  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions