വന്‍ ട്വിസ്റ്റ്; ദേശീയതലത്തില്‍ ഇഞ്ചോടിഞ്ചു പോരാട്ടവുമായി 'ഇന്ത്യ' സഖ്യം
ന്യൂഡല്‍ഹി: എക്സിറ്റ് പോളുകള്‍ക്കു ദേശീയതലത്തില്‍ ബിജെപിയ്ക്കും എന്‍ഡിഎക്കും ശക്തമായ തിരിച്ചടി നല്‍കി 'ഇന്ത്യ' സഖ്യത്തിന്റെ കുതിപ്പ്. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎക്കൊപ്പം 220 സീറ്റുകളില്‍ ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നു. എന്‍ഡിഎക്കു കേവല ഭൂരിപക്ഷത്തിന്റെ ലീഡ് ഉണ്ടെങ്കിലും ഘടക കക്ഷികളെ ആശ്രയിക്കേണ്ട സ്ഥിതി ബിജെപിക്ക് വന്നേക്കാം.
കോണ്‍ഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. കഴിഞ്ഞ തവണ 52 സീറ്റ് മാത്രമുണ്ടായിരുന്ന അവര്‍ സീറ്റുകൾ മൂന്നക്കത്തിലെത്തിച്ചു. അതെ സമയം തനിച്ചു മുന്നൂറിലേറെ സീറ്റുകള്‍ ഉണ്ടായിരുന്ന ബിജെപിയ്ക്ക് അറുപതിലേറെ സീറ്റുകളുടെ കുറവുണ്ടായി. യുപി, ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ അപ്രതീക്ഷിത കുതിപ്പാണ് ഇന്ത്യ സഖ്യത്തിന് ലഭിച്ചത്.
ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തൃശൂരില്‍ സുരേഷ്‌ഗോപി മുന്നില്‍. സംസ്ഥാനത്ത് യുഡിഎഫ് 17 സീറ്റില്‍ മുന്നേറുമ്പോള്‍ എല്‍ഡിഎഫ് 1 സീറ്റിലും എന്‍ഡിഎ 2 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. നാല്പതിനായിരത്തിലേറെ വോട്ടുകളുമായാണ് സുരേഷ്‌ഗോപി മുന്നിലുള്ളത്. സംസ്ഥാനത്ത് ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന സീറ്റുകളില്‍ പ്രധാനപ്പെട്ടതാണ് തൃശൂര്‍.
ലോകസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണി കുത്തനെ വീണു. വീണ്ടും മോദി സര്‍ക്കാര്‍ വരുമെന്ന എക്‌സിറ്റ് പോളുകള്‍ തെറ്റിച്ചുകൊണ്ട് ഇന്ത്യാ സഖ്യം മുന്നേറിയതോടെയാണ് ഓഹരി വിപണി വീണത്. സെന്‍സെക്‌സ് 2705 പോയിന്റുകളാണ് വീണത്. നിഫ്റ്റി 699 പോയിന്റുകളുമാണ് വീണിരിക്കുന്നത്.
ഇതോടെ അടുത്തിടെ കണ്ട ഏറ്റവും വലിയ വീഴ്ച്ചയാണ് ഓഹരി വിപണിക്ക് ഉണ്ടായിരിക്കുന്നത്. പൊതുമേഖല ഓഹരികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ഓഹരികളാണ് ഏറ്റവും കൂടുതല്‍ വീണിരിക്കുന്നത്. അദാനി പോര്‍ട്ടും റിലയന്‍സ് ഇന്‍ഡസ്ട്രസീസും നഷ്ടത്തിലാണ്. അദാനിയുടെ കൈയിലുള്ള എന്‍ഡി ടിവി പത്തുശതമാനം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. അദാനി എന്റര്‍പ്രൈസ് എട്ട് ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
എക്സിറ്റ് പോള്‍ ഫലങ്ങളുടെ കരുത്തില്‍ ഇന്നലെ ഓഹരി വിപണി വന്‍ കുതിപ്പാണ് നടത്തിയത്. ബെഞ്ച്മാര്‍ക് സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും മൂന്ന് ശതമാനത്തോളം ഉയര്‍ന്ന് പുതിയ റെക്കോഡ് ലെവലിലെത്തി