ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ വിവിധ ചാനലുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയായില്ലെങ്കിലും കേരളത്തില്‍ യുഡിഎഫ് തരംഗം എന്നത് സത്യമായി. 18 ഇടത്തു യുഡി എഫും ഒരിടത്ത് എന്‍ഡിഎയും ഒരിടത്തു എല്‍ഡിഎഫും മാത്രമാണ് ലീഡ് നേടിയത്. തൃശൂരില്‍ സുരേഷ് ഗോപി മുക്കാല്‍ലക്ഷം വോട്ടിന്റെ ലീഡ് കരസ്ഥമാക്കി
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വിജയം നല്‍കുന്ന ആദ്യ സ്ഥാനാര്‍ത്ഥിയാകയാണ് സുരേഷ്‌ഗോപി. പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ സുരേഷ്‌ഗോപി ഉണ്ടാക്കിയ മുന്നേറ്റം സ്ഥിരമായി ഉയരുന്ന കാഴ്ചയാണ് തൃശൂരില്‍ നിന്നും കണ്ടത്. എല്‍ഡിഎഫ് ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പോയി.
അതേസമയം, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരന്‍ പക്ഷേ ശശി തരൂരുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത് എന്നാല്‍ അവസാന റൗണ്ടുകളില്‍ തീരാ മേഖലയിലെ പിന്തുണയുമായി തരൂര്‍ തിരിച്ചുവന്നു. എന്നാല്‍ ബിജെപി വന്‍ പ്രതീക്ഷ വെച്ച ആറ്റിങ്ങലില്‍ ഒരിക്കല്‍ പോലും കേന്ദ്രമന്ത്രി കൂടിയായിരുന്ന വി. മുരളീധരന് ലീഡ് നേടാനായില്ല. ആദ്യം മുതല്‍ എല്‍ഡിഎഫ് യുിഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ലീഡ് മാറിമറിഞ്ഞ് വരികയായിരുന്നു. ആലത്തൂരിൽ കെ രാധാകൃഷ്ണനിലൂടെ ഒരിടത്ത് മാത്രമാണ് എല്‍ഡിഎഫിന് ലീഡുള്ളത്.
കേരളത്തില്‍ പ്രവചിക്കപ്പെട്ട എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം തന്നെ യുഡിഎഫിന്റെ ആധിപത്യമായിരുന്നു. എല്ലാ പ്രവചനങ്ങളിലും എല്‍ഡിഎഫ് തകര്‍ന്നടിയുന്ന കാഴ്ചയാണ് പറഞ്ഞിരുന്നത്.