നാട്ടുവാര്‍ത്തകള്‍

ഉത്തരാഖണ്ഡിലെ അപകടം: മരിച്ച സംഘത്തില്‍ രണ്ടു മലയാളികളും

ഉത്തരാഖണ്ഡിലെ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തില്‍ മരിച്ച സംഘത്തില്‍ മലയാളികളും. ബെംഗളുരു ജക്കുരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍(71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വി.കെ സിന്ധു (45) എന്നിവരാണ് മരിച്ചത്. ഇവരുടേതടക്കം 5 മൃതദേഹങ്ങള്‍ കണ്ടെത്തി. അതേസമയം നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഉത്തരാഖണ്ഡിലെ സഹസ്ത്ര തടാകം മേഖലയിലാണ് ചൊവ്വാഴ്ച‌ രാത്രി അപകടം നടന്നത്. മോശം കലാവസ്‌ഥയെ തുടര്‍ന്നാണ് അപകടം. കര്‍ണാടക മൗണ്ടനറിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ ട്രക്കിങിനു പോയ 22 അംഗ സംഘമാണ് അപകടത്തില്‍പെട്ടത്. മരിച്ച സിന്ധു ഡെല്ലില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. ആശ സുധാകര്‍ എസ്ബിഐയില്‍ നിന്നു സീനിയര്‍ മാനേജറായി വിരമിച്ചയാളാണ്.

മൂന്ന് പ്രാദേശിക ഗൈഡുകള്‍ക്ക് പുറമെ കര്‍ണാടകയില്‍ നിന്ന് 18 ട്രക്കര്‍മാരും മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരാളും സംഘത്തിലുണ്ടായിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള ട്രക്കിംഗ് സംഘം ചൊവ്വാഴ്ച രാവിലെ ഉത്തരാഖണ്ഡിലെ ശാസ്ത്രതാല്‍ മയാലിയിലെ ഉയര്‍ന്ന പ്രദേശത്ത് ട്രെക്കിംഗ് ആരംഭിച്ചു.

ലക്ഷ്യസ്ഥാനത്ത് എത്തിയ സംഘം വീണ്ടും ക്യാമ്പിലേക്ക് മടങ്ങാന്‍ ശ്രമിച്ചു. എന്നാല്‍, തിരിച്ചുള്ള യാത്രാമധ്യേ ഉച്ചയ്ക്ക് 2 മണിയോടെ വീശിയടിച്ച മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കാലാവസ്ഥ പൂര്‍ണമായും മോശമായതോടെ ഇവര്‍ ഒറ്റപ്പെട്ടു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ട്രെക്കിംഗ് യാത്രക്കാര്‍ അപകടത്തില്‍ പെടുകയായിരുന്നു.

  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions