സിനിമ

എത്ര നന്നായി പെര്‍ഫോം ചെയ്‌തിട്ടും കാര്യമില്ല; ബിഗ് ബോസ് വിജയിയെ തീരുമാനിക്കുന്നത് പുറത്തുള്ള ഒരു ടീമാണ്- അപ്സര

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അപ്‌സര രത്‌നാകരന്‍ . ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ എത്തിയ താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത് എന്നിട്ടും അപ്രതീക്ഷിതമായി താരം പുറത്തായി. ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്ന് പുറത്തായ കാര്യങ്ങളെപ്പറ്റി തുറന്നുപറയുകയാണ് താരം.

ബിഗ് ബോസില്‍ പോയ ശേഷം തന്റെ ആദ്യ വിവാഹം, ജീവിതം, വ്യക്തിത്വം എന്നിവയെ പറ്റിയെല്ലാം വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നതെന്ന് അപ്‌സര പറഞ്ഞു. ഇതിന് പിന്നില്‍ ഒരു പിആര്‍ ടീം ഉണ്ട്. ബിഗ് ബോസില്‍ ആര് ജയിക്കണം, ആര് തോല്‍ക്കണം, ആരെയൊക്കെ മോശമായി ചിത്രീകരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഈ പിആര്‍ ടീം ആണെന്നും അവര്‍ വ്യക്തമാക്കി.

ബിഗ് ബോസ് ഫൈനലില്‍ എത്തണമെന്ന് തന്നെയായിരുന്നു ആഗ്രഹം. നന്നായി ടാസ്‌കുകള്‍ ചെയ്‌ത പലരും പുറത്തായി. ഒന്നും ചെയ്യാതെ നിന്നവരാണ് ഇപ്പോള്‍ ബിഗ് ബോസ് വീടിനുള്ളിലുള്ളത്. എത്ര നല്ല കണ്ടസ്റ്റന്റായിരുന്നു ഗബ്രി. പക്ഷേ പുറത്തായത് കണ്ടില്ലേ. രണ്ടുപേര്‍ ഒരുമിച്ച് ചെയ്‌ത തെറ്റിന് ഒരാളെ മാത്രം ശിക്ഷിക്കുന്നതെന്തിനാണ്. പുറകെ ഒരാള്‍ക്ക് നടക്കാം, പക്ഷേ അടുപ്പത്തിലാവണമെങ്കില്‍ രണ്ടുപേരും വിചാരിക്കണം. അവിടെ നില്‍ക്കുന്ന ആരും ജനുവിനല്ല. പലര്‍ക്കും ബിഗ് ബോസ് വീട്ടില്‍ നില്‍ക്കണ്ട മടുത്ത് എന്ന് പറഞ്ഞവരാണ്. പക്ഷേ അവരെല്ലാം അവിടെതന്നെയുണ്ട്. നില്‍ക്കാന്‍ ആഗ്രഹിച്ചവരെല്ലാം പുറത്താണ് ', അപ്‌സര പറഞ്ഞു.

  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions