നാട്ടുവാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകും; പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി

പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ നിയമിക്കാനുള്ള പ്രമേയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പാസാക്കി. ലോക്‌സഭയിലെ പാര്‍ട്ടി നേതാവായി രാഹുല്‍ ഗാന്ധിയെ നിയമിക്കണമെന്നായിരുന്നു പ്രമേയം. അതേസമയം പ്രതിപക്ഷത്തെ നയിക്കാന്‍ രാഹുലാണ് ഏറ്റവും യോഗ്യനെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. ഏത് മണ്ഡലം നിലനിര്‍ത്തുമെന്നതില്‍ പാര്‍ലമെന്റ് ചേരുന്ന 17ന് മുമ്പ് തീരുമാനം ഉണ്ടാകുമെന്നും കെ.സി.വേണുഗോപാല്‍ അറിയിച്ചു.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ച രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തണമെന്നതില്‍ ചര്‍ച്ച തുടരുന്നുകയാണ്. രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നാണ് സൂചന. റായ്ബറേലിയില്‍ തുടരാനാണ് നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. പ്രിയങ്ക ഗാന്ധി മത്സരത്തിനുണ്ടാകില്ലെന്നും സൂചനയുണ്ട്. വയനാട് സീറ്റ് ഒഴിഞ്ഞാല്‍ മത്സരത്തിന് കേരളത്തിലെ നേതാക്കളെ തന്നെ പരിഗണിച്ചേക്കും.

രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ കക്ഷിയാക്കുകയും സാധാരണക്കാരുടെ ശബ്ദമാകുകയും പാര്‍ലമെന്റില്‍ അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയും ചെയ്യണമെന്നത് സിഡബ്ല്യുസിയുടെ ആഗ്രഹമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് റായ് പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ എന്തുകൊണ്ടാണ് തങ്ങള്‍ക്ക് സീറ്റ് കുറഞ്ഞു എന്നതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അജയ് റായ് കൂട്ടിച്ചേര്‍ത്തു. ‘കോണ്‍ഗ്രസ് മുക്ത’ എന്ന ബിജെപിയുടെ അവകാശവാദം പരാജയപ്പെട്ടുവെന്നും രാജ്യം ഇപ്പോള്‍ വീണ്ടും ‘കോണ്‍ഗ്രസ് യുക്ത്’ ആയി മാറിയിരിക്കുന്നുവെന്നും അജയ് റായ് പറഞ്ഞു.

പത്ത് വര്‍ഷത്തിനുശേഷമാണ് ലോക്സഭയില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് വീണ്ടും എത്തുന്നത്. ഒരു പാര്‍ട്ടിക്കും 10 ശതമാനം സീറ്റുകള്‍ നേടാനാകാത്തതിനാല്‍ 2014 മുതല്‍ ലോക്സഭയില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. 2019ല്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പദവികളില്‍ നിന്ന് വിട്ടുനിന്ന രാഹുല്‍ ഗാന്ധി ഇക്കുറി, നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടിവരും. 99 എംപിമാരാണ് ഇത്തവണ കോണ്‍ഗ്രസിനുള്ളത്.

  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions