സിനിമ

കന്നഡ സൂപ്പര്‍ സ്റ്റാര്‍ പ്രതിയായ കൊലക്കേസില്‍ നടിയും അറസ്റ്റില്‍

കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ തൂഗുദീപ പ്രതിയായ കൊലക്കേസില്‍ നടി പവിത്ര ഗൗഡയും അറസ്റ്റില്‍. വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിലെ 11-ാം പ്രതിയാണ് പവിത്ര. ദര്‍ശന്റെ സുഹൃത്തായ പവിത്ര ഗൗഡക്ക് ഇന്‍സ്റ്റാഗ്രാമില്‍ കൊല്ലപ്പെട്ട ചിത്രദുര്‍ഗ സ്വദേശിയായ രേണുക സ്വാമി എന്നയാള്‍ അശ്ലീല സന്ദേശം അയച്ചിരുന്നുവെന്നാണ് ക്വട്ടേഷന്‍ സംഘം പൊലീസിനോട് പറഞ്ഞത്.

രേണുക സ്വാമിയെ കണ്ടെത്താന്‍ ചിത്രദുര്‍ഗയിലെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റിനോട് ദര്‍ശന്‍ ആവശ്യപ്പെട്ടിരുന്നു. അതേ തുടര്‍ന്ന് സ്വാമിയുടെ വീട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു. പിന്നാലെയാണ് ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ രേണുക സ്വാമിയെ തട്ടിക്കൊണ്ട് വന്നത്. ബംഗളൂരുവിലെ ആര്‍ആ‍ര്‍ നഗറിലുള്ള ദര്‍ശന്റെ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ വച്ച് ഇയാളെ ക്രൂരമായി മര്‍ദിച്ചുവെന്നും ക്വട്ടേഷന്‍ സംഘം മൊഴി നല്‍കി.

ദര്‍ശന്‍ ഇരുമ്പ് വടി അടക്കം ഉപയോഗിച്ച് രേണുക സ്വാമിയെ മര്‍ദ്ദിച്ചെന്നും ഇതേത്തുടര്‍ന്ന് ഇയാള്‍ മരിക്കുകയായിരുന്നുവെന്നും ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പറഞ്ഞു. മരണശേഷം മൃതദേഹം ബംഗളൂരുവിലെ കാമാക്ഷിപാളയത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പവിത്ര ഗൗഡയെ കസ്റ്റഡിയിലെടുത്തത്. അന്നപൂരണി നഗര്‍ പൊലീസ് സ്റ്റേഷനിലാണ് നടി ഇപ്പോള്‍ ഉള്ളത്.

ദര്‍ശന്‍ തൂഗുദീപയെ ബംഗളൂരു പൊലീസ് ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. കൊലക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി രാവിലെ കസ്റ്റഡിയിലെടുത്ത ശേഷമായിരുന്നു അറസ്റ്റ്. മൈസൂരിലെ ചാമരാജേന്ദ്ര സുവോളജിക്കല്‍ ഗാര്‍ഡന് സമീപത്തുള്ള ഒരു സ്വകാര്യ ഹോട്ടലില്‍ നിന്നാണ് ദര്‍ശനെ പൊലീസ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്.

  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions